KERALA
സാംസ്ക്കാരിക നായകര്‍ കാഷ്വൽ ലീവിൽ പോയിരിക്കുകയാണെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം∙ ഒരമ്മ സ്വന്തം കുഞ്ഞിനു വേണ്ടി സമരം ചെയ്യേണ്ട അവസ്ഥ ഇവിടെ ഉണ്ടായെങ്കിൽ അത് മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. അനുപമ സാധാരണക്കാരനെ വിവാഹം കഴിച്ചതിനാലാണ് നീതി ലഭിക്കാത്തത്. പിണറായി വിജയന്‍റെ കോർപറേറ്റ് നയം അണികളിലേക്കും പടര്‍ന്ന് പിടിച്ചിരിക്കുന്നതാണ് അനുപമയുടെ കാര്യത്തില്‍ കാണുന്നത്.
ചാനലുകളില്‍ കുരയ്ക്കുന്ന ഡിവൈഎഫ്ഐ നേതാക്കള്‍ എവിടെ പോയെന്നും മുരളീധരന്‍ ചോദിച്ചു. സാംസ്ക്കാരിക നായകര്‍ കാഷ്വൽ ലീവിൽ പോയിരിക്കുകയാണെന്നും കെ.മുരളീധരന്‍ പരിഹസിച്ചു. തുല്യതയ്ക്കു വേണ്ടി പോരാടുന്ന വനിതാ സംഘടനകൾ എവിടെപ്പോയെന്നും മുരളീധരൻ ചോദിച്ചു