HEALTH
സ്കൂളുകൾ ഉടൻ അടയ്ക്കില്ല. പൊതു-സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കർഫ്യു ഉണ്ടാവില്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഉടനില്ലെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. അതിനിടെ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. പൊതുചടങ്ങുകളിൽ 50 പേർക്ക് മാത്രമേ അനുമതിയുള്ളൂ. യോഗങ്ങൾ ഓൺലൈനായി നടത്താനും അവലോകനയോഗം നിർദേശിച്ചിട്ടുണ്ട്.
സ്കൂളുകൾ ഉടൻ അടയ്ക്കില്ല. പൊതു-സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം കർശനമാക്കും. ഓഫീസ് പ്രവർത്തനങ്ങൾ പരമാവധി ഓൺലൈനാക്കണം എന്ന നിർദേശം നൽകും. അടുത്ത അവലോകന യോഗത്തിൽ മാത്രമാവും കൂടുതൽ നിയന്ത്രണം വേണോ എന്ന കാര്യം തീരുമാനിക്കുകയെന്നും മുഖ്യമന്തിയുടെ അധ്യക്ഷതയിൽ ഓൺലൈനായി നടത്തിയ യോഗത്തിൽ തീരുമാനിച്ചു
