NATIONAL
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ചുമതലയേറ്റു
ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ചുമതലയേറ്റു ദൗപദി മുർമു രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. മഹാത്മാ ഗാന്ധി നൽകിയ പാഠങ്ങൾ മുന്നോട്ടുള്ള ഓരോ ചുവടുവയ്പിനും പ്രചോദനമാണെന്നും മഹാത്മാ ഗാന്ധിയുടെ ആശയങ്ങളിലൂടെ മുന്നോട്ടുപോകുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി.
പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ 10.15നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ അദ്ധ്യക്ഷനുമായ വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, ഗവർണർമാർ, എംപിമാർ തുടങ്ങിയവർ പങ്കെടുത്തു.
