NATIONAL
വാട്‌സാപ്പിന്റെ പ്രവർത്തനം വ്യാപകമായി നിലച്ചു. രണ്ട് മണിക്കൂറിന് ശേഷം പരിഹരിച്ചു
ന്യൂഡൽഹി: സോഷ്യൽ മീഡിയ ആപ്പായ വാട്‌സാപ്പിന്റെ പ്രവർത്തനം വ്യാപകമായി നിലച്ചു. ഇന്ത്യയിലെ ഉൾപ്പെടെ ഉപഭോക്താക്കൾക്കാണ് വാട്‌സാപ്പ് ലഭ്യമല്ലാതായിരുന്നത്.12.30 മണിയോടെ ആരംഭിച്ച സാങ്കേതിക തകരാർ 2.30 യോടെ പരിഹരിച്ചു. സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നില്ല എന്നതാണ് പ്രശ്‌ന മായത്.ഓൺലൈൻ സേവനങ്ങളുടെ തടസം കാണിക്കുന്ന സൈറ്റായ ഡൗൺഡിറ്റക്‌ടർ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 90 ശതമാനം പേർക്കും നിലവിൽ പ്രശ്നം നേരിട്ടിരുന്നു.
