NATIONAL
തമിഴ്നാട് മന്ത്രിസഭയിൽ സ്റ്റാലിന്റെ മകന്‍ ഉദയനിധി കായിക മന്ത്രിയായി സത്യപ്രതിജ്ഞചെയ്തു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും ഡി.എം.കെ യൂത്ത് വിങ് സെക്രട്ടറിയും നടനുമായ ഉദയനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി സത്യവാചകം ചൊല്ലികൊടുത്തു. ചെപ്പോക്കില്‍നിന്നുള്ള എംഎല്‍എയായ ഉദയനിധിക്ക് കായിക വകുപ്പിന്റെ ചുമതലയാണ് നൽകിയത്.
ഉദയനിധി കൂടി മന്ത്രിസഭയില്‍ എത്തുന്നതോടെ തമിഴ്‌നാട് മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 34 ആയി ഉയരും. മുഖ്യമന്ത്രി സ്റ്റാലിൻ കൂടിയാകുന്നതോടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 35 ആകും.
