Connect with us

NATIONAL

ചന്ദ്രയാന്‍-3 കുതിച്ചുയര്‍ന്നു . ശ്രീഹരിക്കോട്ടയില്‍ നിന്ന് പറന്നുയര്‍ന്നതോടെ രാജ്യത്തിന്റെ അഭിമാനവും വാനോളം ഉയര്‍ന്നു.

Published

on

ശ്രീഹരിക്കോട്ട: നൂറ്റിനാല്‍പ്പത് കോടി ജനങ്ങളുടെ പ്രാര്‍ത്ഥനകളും പ്രതീക്ഷകളുമായി ചന്ദ്രയാന്‍-3 കുതിച്ചുയര്‍ന്നു ചന്ദ്രനിലേക്കുള്ള പ്രയാണം തുടങ്ങി. ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാന്‍-3  ആയി എല്‍വിഎം 3 റോക്കറ്റ് കുതിച്ചുയര്‍ന്നത്. 642 ടണ്‍ ഭാരവും  43.5 മീറ്റര്‍ ഉയരവുമുള്ള എല്‍വിഎം 3 റോക്കറ്റ്  ശ്രീഹരിക്കോട്ടയില്‍ നിന്ന് പറന്നുയര്‍ന്നതോടെ രാജ്യത്തിന്റെ അഭിമാനവും വാനോളം ഉയര്‍ന്നു. ദൗത്യം പൂര്‍ണമായാല്‍ ചന്ദ്രനില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ ആഗോളതലത്തില്‍ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളെ സഹായിക്കും.

കൃത്യമായ വിക്ഷേപണം ഉറപ്പാക്കാന്‍ ശാസ്ത്രജ്ഞര്‍ അവസാന നിമിഷം വരെ പരിശോധനകള്‍ നടത്തിയിരുന്നു.  ചന്ദ്രയാന്‍ – 3 ദീര്‍ഘവൃത്താകൃതിയിലുള്ള പാതയിലൂടെ സഞ്ചരിച്ച് മുപ്പത് ദിവസം കൊണ്ട്  ചന്ദ്രോപരിതലത്തിലെത്തും. ചാന്ദ്ര ദൗത്യത്തെ മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു – ഭൂമി കേന്ദ്രീകൃത ഘട്ടം, ചാന്ദ്ര മാറ്റ  ഘട്ടം, ചാന്ദ്ര കേന്ദ്രീകൃത ഘട്ടം. ചന്ദ്രോപരിതലത്തില്‍ നിന്ന് ലാന്‍ഡര്‍ മെല്ലെ ചന്ദ്രനിലിറങ്ങും. തുടര്‍ന്ന്  ലാന്‍ഡറില്‍ നിന്ന് പുറത്തു വരുന്ന റോവര്‍ ചന്ദ്രോപരിതലത്തില്‍ പരീക്ഷണങ്ങള്‍ നടത്തും.  

ലാന്‍ഡറിന്റെയും റോവറിന്റെയും ദൗത്യം ഒരു ചാന്ദ്രദിനം അല്ലെങ്കില്‍ 14 ഭൗമദിനങ്ങളാണ്. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയെ പഠിക്കുകയും അടുത്തുള്ള ഉപരിതലവും അതിന്റെ സാന്ദ്രത മാറ്റവും അളക്കുകയും ചെയ്യുക എന്നതാണ് ദൗത്യം. ധ്രുവപ്രദേശത്തിനടുത്തുള്ള ചന്ദ്രോപരിതലത്തിന്റെ താപനില അളക്കുകയും ലാന്‍ഡര്‍ ഇറങ്ങുന്ന പ്രദേശത്തെ കുറിച്ചു വിവരങ്ങള്‍ ശേഖരിച്ച് പഠിക്കുകയും ചെയ്യും.

Continue Reading