Connect with us

NATIONAL

ഗാന്ധി പ്രതിമയിൽ തൊട്ട് വണങ്ങി രാഹുലെത്തി.വൻ സ്വീകരണം ഒരുക്കി ഇന്ത്യ’ സഖ്യത്തിലെ എംപിമാർ

Published

on

ന്യൂഡൽഹി: നാല് മാസങ്ങൾക്ക് ശേഷം കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്. ഗാന്ധി പ്രതിമയിൽ തൊട്ട് വണങ്ങിയാണ് പാർലമെന്റിനകത്തേക്ക് കയറിയത്

‘ഇന്ത്യ’ സഖ്യത്തിലെ എംപിമാർ അദ്ദേഹത്തിന് വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് എം പിമാർ രാഹുൽ ഗാന്ധിയെ സ്വീകരിച്ചത്. അക്ബർ റോഡിലെ സോണിയ ഗാന്ധിയുടെ വസതിയിൽ നിന്ന് അൽപം മുമ്പാണ് അദ്ദേഹം പാർലമെന്റിലേക്ക് പുറപ്പെട്ടത്.ഇന്ന് രാവിലെയാണ് രാഹുൽ ഗാന്ധിയുടെ പാർലമെന്റംഗത്വം പുനസ്ഥാപിച്ചുകൊണ്ട് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാനമിറക്കിയത്. 137 ദിവസത്തിന് ശേഷമാണ് രാഹുൽ ഗാന്ധി തിരികെയെത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകീർത്തി കേസിലെ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. തുടർന്ന് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനസ്ഥാപിക്കുന്നത് വൈകിയതിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് പ്രതിഷേധമുയർന്നിരുന്നു.

Continue Reading