Connect with us

Crime

സോളാർ തട്ടിപ്പു കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസിൽ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി

Published

on

തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു. കേസിലെ പരാതിക്കാരിയുടെ വാദം കൂടി കേട്ട ശേഷമാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് നൽകിയ റിപ്പോർട്ട് സിജെഎം കോടതി അംഗീകരിച്ചത്.

2012 സെപ്റ്റംബർ 19നു നാലിനു ക്ലിഫ് ഹൗസിൽവച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാൽ സംഭവം നടന്ന സമയത്ത് ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതേ തുടർന്ന് പരാതി സിബിഐക്ക് കൈമാറുകയായിരുന്നു. എന്നാൽ, തെളിവില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐയും കോടതിയിൽ റിപ്പോർട്ട് നൽകി.

ഇതേ കേസിൽ എൈസിസി ജന്‍ററൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കോടതി കുറ്റവിമുക്തമാക്കിയ റിപ്പോർട്ട് കോടതി നേരത്തെ അംഗീകരിച്ചിരുന്നു. ഇതേ ആരോപണത്തിൽ അടൂർ പ്രകാശിനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഇവർക്കു പുറമേ ഹൈബി ഈഡൻ, എ.പി.അനിൽകുമാർ, എ.പി.അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരെയായിരുന്നു സിബിഐ അന്വേഷണം നടത്തിയിരുന്നു.

Continue Reading