Connect with us

NATIONAL

ആദിത്യ എൽ 1 ൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. യാത്രക്കിടെ പകർത്തിയ സെൽഫിയും ഭൂമിയുടേയും ചന്ദ്രന്‍റേയും ചിത്രവുമാണ പുറത്തുവിട്ടത്.

Published

on

ചെന്നൈ: രാജ്യത്തിന്‍റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1 ൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. എൽ 1 ന് ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലേക്കുള്ള യാത്രക്കിടെ ആദിത്യ പകർത്തിയ സെൽഫിയും ഭൂമിയുടേയും ചന്ദ്രന്‍റേയും ചിത്രവുമാണ് ഐഎസ്ആർഒ പുറത്തുവിട്ടത്.

സെപ്റ്റംബർ രണ്ടാം തീയതി പകൽ 11.50നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിന്‍റെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ആദിത്യ എൽ 1 കുതിച്ചുയർന്നത്. 125 ദിവസമെടുത്ത് 15 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തുക.”

Continue Reading