KERALA
വൈദ്യുതി നിരക്ക് വർധനയ്ക്ക് പിന്നാലെ സബ്‌സിഡിയും നിർത്തി സർക്കാർ. ഇനിയുള്ള ബില്ലുകൾ ഷോക്കടിപ്പിക്കും

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനയ്ക്ക് പിന്നാലെ സബ്‌സിഡി അവസാനിപ്പിച്ച് സർക്കാർ. മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ സബ്‌സിഡി ആനുകൂല്യങ്ങൾ ലഭിക്കില്ല.
വൈദ്യുതി നിരക്കിൽ 20 പൈസയാണ് യൂണിറ്റിന് വർധിപ്പിച്ചത്. നവംബർ ഒന്നു മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. ഇതിനു പിന്നാലെ സബ്സിഡി കൂടി നിർത്തിയതോടെ വൻ തുകയുടെ വർധനയാണ് വൈദ്യുതി ബില്ലിൽ ഉണ്ടാവുക.”