Crime
മാസപ്പടി വിഷയത്തിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാന്‍ ആസൂത്രിത ശ്രമം

കൊച്ചി: മാസപ്പടിയില്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഉറച്ച് മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണ അടച്ച നികുതിയുടെ കണക്കില്‍ ധനവകുപ്പ് തെറ്റിദ്ധരിപ്പിച്ചുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ചോദിക്കുന്ന വിവരങ്ങള്‍ക്ക് മറുപടിയില്ല. പൗരന്‍ എന്ന പരിഗണന പോലും നല്‍കുന്നില്ല.
മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കൊള്ളയ്ക്ക് സര്‍ക്കാര്‍ സംവിധാനത്തെ കൂട്ട് നിര്‍ത്തുന്നുവെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. മാസപ്പടി എന്ന വിഷയത്തിലെ 1.72 കോടിയില്‍ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി കിട്ടിയിട്ടുണ്ടോ എന്നതാണ് എന്റെ ചോദ്യം.
വിജിലന്‍സിലടക്കം കൊടുത്ത കത്തുകളില്‍ സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ല. മാസപ്പടി വിഷയത്തിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാന്‍ ആസൂത്രിത ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.”