Connect with us

NATIONAL

മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി.രാജി രാഷ്ടപതി സ്വീകരിച്ചു.

Published

on

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി. രാജി രാഷ്ടപതി സ്വീകരിച്ചു. പിന്നാലെ കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതിക്ക് നിർദേശം നൽകി.

ഇന്ന് നടന്ന അവസാന യോഗത്തിന് ശേഷമാണ് രാജിക്കത്ത് നൽകാനായി മോദി രാഷട്രപതി ഭവനിലേക്ക് പോയത്. ഇന്ന് വൈകിട്ട് നാലു മണിക്ക് എൻഡിഎ മുന്നണി യോഗം ചേർന്ന ശേഷം സർക്കാർ രൂപികരണവുമായി ബന്ധപ്പെട്ട ചർച്ച നടക്കും. ആന്ധ്രപ്രദേശിലെ തെലുഗു ദേശം പാർട്ടിയും ബിഹാറിലെ ജെഡിയുവും എൻഡിഎക്കൊപ്പമുണ്ട്. ഇന്നു നടക്കുന്ന യോഗത്തിൽ ഇരുപാർട്ടികളെയും പ്രതിനീധികരിച്ച് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പങ്കെടുക്കും.

Continue Reading