Connect with us

Uncategorized

പാര്‍ലമെന്ററി ജീവിതം അവസാനിപ്പിക്കുകയാണെന്ന് കെ.ടി ജലീൽ

Published

on

മലപ്പുറം : പാര്‍ലമെന്ററി ജീവിതം അവസാനിപ്പിക്കുകയാണെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. പര്‍ലമെന്ററി പ്രവര്‍ത്തനം ഇല്ലാതെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം തുടരാം. 20 വര്‍ഷത്തിനിടെ 5 വര്‍ഷം മന്ത്രിയായി. സി.പി.എമ്മിനോട് തീര്‍ത്താല്‍ തീരാത്തകടപ്പാട്. കേരളത്തിലെ മൊത്തം പോലീസ് സംവിധാനത്തില്‍ പ്രശ്‌നമുണ്ടെന്ന് ഞാനും അന്‍വറും പറഞ്ഞിട്ടില്ലെന്നും കെ.ടി ജലീല്‍ വളാഞ്ചേരിയില്‍ നടത്തിയ  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അന്‍വര്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നു എന്ന് വാര്‍ത്ത പുറത്ത് വരുന്നു. അദ്ദേഹവുമായുള്ള സൗഹൃദം നിലനിര്‍ത്തും. എന്നാല്‍ പാര്‍ട്ടി ഉണ്ടാക്കുന്നതിനെ എതിര്‍ക്കും. താന്‍ സി.പി.എമ്മിന്റെ സഹയാത്രികനായി തുടരും പൊതു പ്രവര്‍ത്തനം തുടരും. കേരളത്തിന്റെ മുഖ്യമന്ത്രിയെ സങ്കി ചാപ്പ കുത്തുന്ന രീതിയോട് അംഗീകരിക്കാനാവില്ല.

ഇടതുപക്ഷത്തെ ബിജെപി അനുകൂലികളാക്കാന്‍ ആണ് ശ്രമം. അങ്ങനെ ചെയ്താല്‍ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ ദുര്‍ബലമാക്കും. പാര്‍ട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ല. വെടി വെച്ച് കൊല്ലും എന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാര്‍ട്ടിയേയോ തള്ളിപ്പറയില്ല അങ്ങനെ വന്നാല്‍ ഒരു വിഭാഗം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെടും. അത് വലിയ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും അങ്ങനെ ഒരു പാതകംഉണ്ടായിക്കൂടെന്നും ജലീൽ പറഞ്ഞു..

Continue Reading