Uncategorized
മുഖ്യമന്ത്രി ഇന്ന് കാലത്ത് മാധ്യമങ്ങളെ കാണും.പി.ആര്‍. ഏജന്‍സിയുടെ ഇടപെടല്‍ സംബന്ധിച്ചും പി.വി. അന്‍വറിൻ്റെ ആരോപണങ്ങൾക്കും മറുപടി പറയും.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാലത്ത് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ദ ഹിന്ദുവില്‍ വന്ന വിവാദ അഭിമുഖത്തില്‍ പി.ആര്‍. ഏജന്‍സിയുടെ ഇടപെടല്‍ സംബന്ധിച്ചും പി.വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറയും.
ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്ന് മാറ്റിയേതീരൂവെന്ന ആവശ്യം സിപിഐ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരായ നടപടി സംബന്ധിച്ചും മുഖ്യമന്ത്രി വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാവിലെ മന്ത്രിസഭാ യോഗം ചേര്‍ന്ന ശേഷമായിരിക്കും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക.