NATIONAL
ഉത്തരാഖണ്ഡിൽ മേഘ വിസ്ഫോടനം ഒരു ഗ്രാമം മുഴുവൻ ഒലിച്ചു പോയി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നടന്ന മേഘവിസ്‌ഫോടനത്തിൽ നിരവധി പേരെ കാണാതായി. ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്താണ് സംഭവം. ഒരു ഗ്രാമം ഒലിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്. നാല് പേർ മരിച്ചു. നിരവധി പേരെ കാണാതായി. പൊലീസ്, എൻഡിആർഎഫ്, സൈന്യം, മറ്റ് ദുരന്ത നിവാരണ സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
ശക്തയമായി ഒഴുകിയെത്തിയ വെള്ളത്തിനൊപ്പം വീടുകൾ ഒഴുകിപ്പോകുന്ന ഭയാനകമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്
