Connect with us

NATIONAL

ഉപരാഷ്‌ട്രപതിയായി സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു;

Published

on

ന്യൂഡൽഹി: ഭാരതത്തിന്റെ പതിനഞ്ചാമത് ഉപരാഷ്‌ട്രപതിയായി സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.  ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, മറ്റ് മന്ത്രിമാർ, എംപിമാർ എന്നിവർ പങ്കെടുത്തു.

മഹാരാഷ്‌ട്ര ഗവര്‍ണറായി സേവനമനുഷ്ഠിക്കവേയാണ് സി.പി. രാധാകൃഷ്ണന്‍ ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കെത്തുന്നത്. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 452 വോട്ടുനേടിയാണ് എൻഡിഎ സ്ഥാനാർഥിയായ സി.പി.രാധാകൃഷ്ണൻ ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി ബി.സുദർശൻ റെഡ്ഡിക്ക് 300 വോട്ടാണ് ലഭിച്ചത്. 781 എംപിമാരിൽ 767 പേർ വോട്ടു രേഖപ്പെടുത്തിയിരുന്നു.

Continue Reading