Connect with us

Crime

വെടിനിറുത്തൽ കരാർ ലംഘനം : ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു

Published

on

ഗാസ സിറ്റി: ഗാസയിൽ ഇസ്രയേലിന്റെ അപ്രതീക്ഷിത വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഒക്ടോബറിൽ അമേരിക്കയുടെ സഹകരണത്തോടെ നിലവിൽ വന്ന വെടിനിറുത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ആദ്യത്തെ കനത്ത ആക്രമണമാണിത്. ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രയേൽ സൈനികർക്കുനേരെ ഹമാസ് വെടിയുതിർത്തതിനാലാണ് ആക്രമണം നടത്തിയതെന്നാണ് വിശദീകരണം. എന്നാൽ ഗാസ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഹമാസിന്റെ സിവിൽ ഡിഫൻസ് ഏജൻസിയുടെ കണക്കനുസരിച്ച് ബുധനാഴ്ച വടക്കൻ ഗാസ സിറ്റിയിൽ പതിനാല് പേരും തെക്കൻ ഖാൻ യൂനിസ് പ്രദേശത്ത് 13 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. വെടിനിറുത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യ രേഖപ്പെടുത്തിയത് ഒക്ടോബർ 29നായിരുന്നു, അന്ന് ഇസ്രയേൽ ആക്രമണങ്ങളിൽ നൂറിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. വെടിനിറുത്തൽ സമയത്തും ഇസ്രയേൽ ആവർത്തിച്ചുള്ള ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഈ ആക്രമണങ്ങളിൽ 280ൽ അധികം പാലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണമാണ് യുദ്ധത്തിന് തുടക്കമിട്ടത്. അന്നത്തെ ആക്രമണത്തിൽ 1,221 പേർ കൊല്ലപ്പെട്ടിരുന്നു.അതേസമയം, ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രതികാര ആക്രമണത്തിൽ 69,513 പേർ കൊല്ലപ്പെട്ടതായാണ് വിവരം.

Continue Reading