Connect with us

Crime

ലഹരിക്കെതിരെ പ്രചരണം നടത്തിയ ഡി വൈ എഫ് ഐ നേതാവ് എംഡി എം.എ യുമായ് പിടിയിൽ

Published

on

തൊടുപുഴ: ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈ എഫ് ഐ നേതാവ് ഉൾപ്പെടെ നാലു പേർ   പിടിയിൽ. ഡിവൈഎഫ്‌ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം ഷിയാസ്, ആഷിഖ്, നിഹാൻ, ആർഷിത് എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്.

മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആളാണ് ഡിവൈഎഫ്‌ഐ നേതാവായ ഷിയാസ്. ഇടവെട്ടിയിൽ വെച്ചാണ് ഇവരെ പോലീസ് ലഹരിക്കടത്തിന് പിടിയിലായത്. ഓട്ടോറിക്ഷയിലും കാറിലുമായി സഞ്ചരിക്കുകയായിരുന്ന ഇവരുടെ പക്കൽ നിന്ന് 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.

ലഹരി ഉപയോഗത്തെ തുടർന്ന് നേരത്തെ ഷിയാസിനെ അച്ചടക്ക നടപടിക്ക് വിധേയമാക്കിയിരുന്നു. ഡിഅഡിക്ഷൻ സെന്ററിലെ ചികിത്സയ്ക്ക് ശേഷമാണ് വീണ്ടും പാർട്ടി പ്രവർത്തനത്തിൽ സജീവമായിത്തുടങ്ങിയത്. തദ്ദേശതിരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Continue Reading