HEALTH
വാക്‌സിൻ ഡോസുകൾക്ക് ഇടയിലെ ഇടവേളയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് വിദഗ്ധ അഭിപ്രായം
ന്യൂഡൽഹി: കൊവിഷീൽഡ് വാക്‌സിൻ ഡോസുകൾക്ക് ഇടയിലെ ഇടവേളയിൽ വ്യത്യാസം വരുത്തേണ്ടതില്ലെന്ന് വിദഗ്ധരുടെ അഭിപ്രായം. നാഷണൽ കൊവിഡ് വാക്‌സിൻ അഡ്മിനിസ്ട്രേഷൻ ടാസ്ക് ഫോഴ്‌സ് ചെയർമാനാണ് ആദ്യ ഡോസ് കഴിഞ്ഞ 12 മുതൽ 16 വരെ ആഴ്ച്ചയ്ക്ക് ഇടയിൽ രണ്ടാം ഡോസ് എടുത്താൽ മതിയെന്ന് തീരുമാനം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് അഭിപ്രായപ്പെട്ടത്. രണ്ട് ഡോസുകൾക്ക് ഇടയിലുള്ള ഇപ്പോഴത്തെ ഇടവേള മാറ്റേണ്ടതില്ലെന്ന് നീതി ആയോഗ് ചെയർപേഴ്സൺ വി.കെ പോൾ പറഞ്ഞു.നാഷണൽ വാക്‌സിൻ ട്രാക്കിങ് സിസ്റ്റം വഴി എല്ലാ വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നുണ്ട്. വാക്‌സിന്റെ ഗുണഫലം,പ്രാദേശിക വ്യതിയാനങ്ങൾ,ഡോസുകൾക്ക് ഇടയിലെ ഇടവേള എല്ലാം പരിശോധിച്ചപ്പോൾ കൊവിഷീൽഡ് വാക്‌സിൻ ഡോസുകൾക്ക് ഇടയിലെ ഇടവേള വ്യത്യാസപ്പെടുത്തേണ്ട കാര്യമില്ലെന്ന് മനസ്സിലായെന്നും വി.കെ പോൾ പറഞ്ഞു.
