Connect with us

NATIONAL

മലങ്കര രൂപതാ അധ്യക്ഷൻ ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു

Published

on

ഡൽഹി: ഗുഡ്ഗാവ് സീറോ മലങ്കര രൂപതാ അധ്യക്ഷൻ ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു. പത്തനംതിട്ട റാന്നി സ്വദേശിയായ അഭിവന്ദ്യ തിരുമേനി ബദനി സന്യാസസമൂഹം അംഗമായിരുന്നു. ബദനി സന്യാസ സമൂഹത്തിന്റെ പ്രൊവിൻഷ്യാൾ ആയിരിക്കയാണ് സഭയുടെ ഗുഡ്ഗാവ് രൂപതയുടെ മെത്രാനായി നിയമിതനാകുന്നത്. സീറോ മലങ്കര സഭയിലെ ഗുഡ്ഗാവ് രൂപതയുടെ മെത്രാൻ ആയിരുന്നു.

സഭയുടെ ബാഹ്യകേരള മിഷൻ ബിഷപ്പായി 2007ൽ ചുമതലയേറ്റു. 2015ൽ ഗുരുഗ്രാം രൂപതാധ്യക്ഷനായി സ്ഥാനമേറ്റ ഡോ. ജേക്കബ് മാർ ബർണബാസ് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പ്രചോദന സോഷ്യൽ സർവീസ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ കോവിഡ് കാലത്ത് ഉൾപ്പെടെ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടി. തെരുവിൽ കഴിയുന്നവർക്ക് ദിവസവും ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയും 2010 മുതൽ ഡോ. ജേക്കബ് മാർ ബർണബാസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

Continue Reading