Crime
പരോള്‍ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് കൊടി സുനിയുടെ പരോൾ റദ്ദാക്കി വീണ്ടും ജയിലിലടച്ചു
കണ്ണൂർ :ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി. പരോള്‍ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. വയനാട് മീനങ്ങാടി സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥ സുനി ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. മീനങ്ങാടി സിഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുനി ജാമ്യ വ്യവസ്ഥ ലംഘിച്ച് മീനങ്ങാടി പോലീസിൽ ഒപ്പിടാൻ ഹാജരാകാതെ കണ്ണൂർ ജില്ലയിലും സംസ്ഥാനത്ത് പുറത്ത് പോകാനും ശ്രമം നടത്തി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്
ജൂലൈ 21 നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്. പരോള്‍ ലംഘിച്ച സുനിയെ ഇന്നലെ രാത്രി വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു.
കേസിലെ പ്രതികള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മദ്യപിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17 ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. കൊടി സുനി, മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളെ തലശ്ശേരി കോടതിയിലെത്തിച്ച സമയത്താണ് മദ്യം കഴിച്ചത്,ഉച്ച ഭക്ഷണത്തിന് കോടതി പിരിഞ്ഞ സമയം സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ സുനിയുടെ സുഹൃത്തുക്കൾ മദ്യം എത്തിച്ച് നൽകുകയായിരുന്നു. ഇത് പോലീസുകാരുടെ സാന്നിധ്യത്തിൽ മൂന്ന് പ്രതികളും കഴിച്ചു . പോലീസിൻ്റെ സാനിധ്യത്തിൽ പ്രതികൾ ഭക്ഷണം കഴിച്ചതായി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി ലഭിക്കുകയായിരുന്നു തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് കണ്ടെത്തി. ഇതുമായ് ബന്ധപ്പെട്ട് എസ് കോർട്ട് പോയ മൂന്ന് സി പി ഒ മാരെ സസ്പെൻ് ചെയ്തിരുന്നു
