Connect with us

Uncategorized

ന്യൂ മാഹി ഇരട്ട കൊലക്കേസിൽ 14 സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു

Published

on

കണ്ണൂർ :ന്യൂ മാഹിയിൽ രണ്ട് ബിജെപി-ആർഎസ്എസ് പ്രവർത്തകരെ ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ  തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റൂബി കെ ജോസ് വെറുതെ വിട്ടു

2010 മെയ് 28 ന് രാവിലെ ന്യൂ മാഹിയിലെ പൂശാരി കോവിലിന് സമീപം ബോംബെറിഞ്ഞ് ഭീതി സൃഷ്‌ടിച്ച ശേഷം വിജിത്ത് (28), ഷിനോജ് (30) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. പള്ളൂരിൽ സിപിഐഎം പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ മാഹി കോടതിയിൽ ഹാജരായ ശേഷം മടങ്ങുമ്പോഴാണ് സംഭവം.

തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച എ.പി. ഷൗക്കത്തലി. കേസിൽ പതിനാറ് സിപിഎം പ്രവർത്തകർ പ്രതികളായി ഉണ്ടായിരുന്നത് മുഹമ്മദ് രാജീസ്, സി.കെ. രജികാന്ത് എന്നിവർ വിചാരണക്കിടെ മരപെട്ടു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, കെ. ഷിനോജ്, ടി.കെ. സുമേഷ്, ടി, സുജിത്ത്, ടി, പി.ഷാമിൽ, എ, കെ.ഷമ്മാസ്, കെ.കെ.അബ്ബാസ്, രാഹുൽ, കെ.വി. വിനീഷ്, പി.വി. വിജിത്ത്, ഫൈസൽ, സരീഷ്, ടി.പി. സജീർ എന്നിവരും മറ്റ് പ്രതികളായിരുന്നു.

വിചാരണയ്ക്കായി ജയിലിൽ നിന്ന് കൊണ്ടുവന്ന കൊടി സുനി ഒരു ഹോട്ടലിന്റെ പാർക്കിംഗ് സ്ഥലത്ത് സഹതടവുകാർക്കൊപ്പം മദ്യപിക്കുന്നത് സിസിടിവിയിൽ പതിഞ്ഞതോടെ കേസ് നേരത്തെ ശ്രദ്ധ ആകർഷിച്ചു. വിവാദത്തെത്തുടർന്ന്, തുടർന്നുള്ള നടപടിക്രമങ്ങളിൽ ഓൺലൈനായി പങ്കെടുക്കുകയും പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു.

ജനുവരി 21 ന് ആരംഭിച്ച വിചാരണ നടപടികൾ ഓഗസ്റ്റ് 19 ന് പൂർത്തിയായി. സ്പെഷ്യൽ പ്രോസിക്യൂട്ടർ പി. പ്രേമരാജനാണ് ഹാജരായത്. പ്രോസിക്യൂഷൻ 44 സാക്ഷികളെ വിസ്തരിക്കുകയും 140 രേഖകളും ഹാജരാക്കുകയും ചെയ്തു. അഭിഭാഷകരായ സി.കെ. ശ്രീധരൻ, കെ. വിശ്വൻ തുടങ്ങിയവർ പ്രതിഭാഗത്തിനായി ഹാജരായി.

Continue Reading