Education
മുഖ്യമന്ത്രിയുമായുള്ള സി പി ഐ യുടെ കൂടിക്കാഴ്ച അവസാനിച്ചു. സെ ക്രട്ടറിയേറ്റ് തുടങ്ങി : മന്ത്രി സഭാ യോഗത്തിൽ നിന്ന് സി പി ഐ വിട്ട് നിൽക്കും
ആലപ്പുഴ :
പിഎം ശ്രീ വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയിൽ ചർച്ച നടത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ അവസാനിച്ചു. ചര്‍ച്ചയെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രിയെ കാണുന്നതിനു മുൻപ് ബിനോയ് വിശ്വം പറഞ്ഞിരുന്നു. പാർട്ടി സെക്രട്ടറിക്ക് പിന്നാലെ സിപിഐ മന്ത്രിമാരായ കെ. രാജൻ , പി.,പ്രസാദ് , ജിആർ അനിൽ എന്നിവർ ഒന്നിച്ചെത്തി മുഖ്യമന്ത്രിയെ കണ്ടു. ബിനോയ് വിശ്വം ഒരു മണിക്കൂറോളം സമയമാണ് പിണറായിയുമായ് ചർച്ച നടത്തിയത്. മന്ത്രിമാർ പിണറായിയുമായ് ചർച്ച നടത്തിയ ശേഷം സിപിഐ അവൈലബിൾ സെക്രട്ടറിയേറ്റ് യോഗം നടക്കുകയാണ്. അടുത്ത മന്ത്രി സഭാ യോഗത്തിൽ നിന്ന് സി പി ഐ മന്ത്രിമാർ വിട്ട് നിൽക്കുമെന്ന് മുഖ്യമന്തിയെ മന്ത്രിമാർ അറിയിച്ചു
വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും പാർട്ടി നിലപാടിൽ വെള്ളം ചേർക്കരുതെന്നുമാണ് സിപിഐ എക്സിക്യൂട്ടീവിൽ ഉയര്‍ന്ന പൊതുവികാരം എന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കണമെന്ന ശക്തമായ അഭിപ്രായവും എക്സിക്യൂട്ടിവിൽ ഉയർന്നു. മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം ഒഴിവാക്കണമെന്ന വികാരവും ചിലർ പ്രകടിപ്പിച്ചു.
