Connect with us

NATIONAL

വനിത സംവരണ വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ നിലപാടിനെതിരെ സ്ത്രീകൾ തെരുവിലിറങ്ങുമെന്ന് ബിജെപി

Published

on

ന്യൂഡൽഹി: വനിത സംവരണ ബില്‍ പാസ്സാക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബിജെപി. വനിത സംവരണ വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ നിലപാടിനെതിരെ സ്ത്രീകൾ തെരുവിലിറങ്ങുമെന്ന് കേന്ദ്ര ബിജെപി നേതാക്കള്‍ വ്യക്തമാക്കി. വനിത സംവരണ ബിൽ പാസാക്കാൻ ഇനിയും ശ്രമം നടത്തുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നു. അതേസമയം, പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെതിരെ വോട്ട് ചെയ്തത് വരാൻ പോകുന്ന നീക്കങ്ങളുടെ തുടക്കമാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. പ്രതിപക്ഷം ഒറ്റക്കെട്ടായി കേന്ദ്ര നീക്കങ്ങളെ പ്രതിരോധിക്കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നൽകുന്നത്.എൻഡിഎയ്ക്ക് പുറത്ത് വൈഎസ്ആർ കോൺഗ്രസിൻറെ വോട്ടു മാത്രമാണ് ബില്ലിന് അനുകൂലമായി ലഭിച്ചത്.

അതേസമയം, വനിത ബിൽ പ്രതിപക്ഷം എതിർത്തതിൽ എൻഡിഎ എംപിമാർ പാർലമെൻറ് വളപ്പിൽ ഇന്നും പ്രതിഷേധിക്കും. പാർലമെൻറ് ബജറ്റ് സമ്മേളനം പൂർത്തിയാക്കി ലോക്സഭയും രാജ്യസഭയും ഇന്ന് അനിശ്ചിത കാലത്തേക്ക് അവസാനിക്കും. വനിത സംവരണ ബിൽ ചർച്ച ചെയ്യാനാണ് മൂന്ന് ദിവസത്തെ പ്രത്യേക സിറ്റിംഗ് നടന്നത്. ഇന്നലെ വനിത സംരക്ഷണ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ബിൽ രാജ്യസഭ പരിഗണിക്കേണ്ടി വന്നില്ല. രാവിലെ പതിനൊന്ന് മണിക്ക് തന്നെ രണ്ട് സഭകളും അനിശ്ചിത കാലത്തേക്ക് പിരിയും. സഭകൾ പിരിഞ്ഞ ശേഷം കേന്ദ്ര മന്ത്രിസഭ യോഗവും പാർലമെൻറ് മന്ദിരത്തിൽ ചേരും.

Continue Reading