Kannur
തലശ്ശേരി സി എച് സെന്റർ സാന്ത്വന കേന്ദ്രം നിർമ്മാണ പ്രവർത്തി ഉദ്‌ഘാടനം ബുധനാഴ്ച

തലശ്ശേരി : പുന്നോലിൽ നിർമിക്കുണ തലശ്ശേരി സി എച്ച് സെന്റർ സാന്ത്വന കേന്ദ്രത്തിന്റെ കെട്ടിട നിർമാണ പ്രവൃത്തി ബുധനാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങളുടെ പ്രാത്ഥനയോടെ ആരംഭം കുറിക്കും. ചെയർമാൻ കെ സൈനുൽ ആബിദീൻ അദ്ധ്യക്ഷത വഹിക്കും. തലശേരിയിലെ പ്രമുഖ നിർമ്മാണ സ്ഥാപനമായ ഏജെ അസോസിയേറ്റ്സ് നിർമ്മാണ പ്രവർത്തനത്തിന് നേതൃത്വം നൽകും.
സെന്റർ ചെയർമാൻ കെ സൈനുൽ ആബിദീന്റെ അദ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ചു നിർമാണ എഗ്രിമെന്റ് ചെയർമാനിൽ നിന്ന് ഏ ജെ അസോസിയേറ്റ്സ് എം ഡി ജബ്ബാർ ഏറ്റുവാങ്ങി. സെക്രട്ടറി അഡ്വ കെ എ ലത്തീഫ് സ്വാഗതം പറഞ്ഞു. പി പി അബൂബക്കർ പാർക്കോ, ഡോ എ എം സഹാബുദ്ധീൻ, ഡോ സി പി നാസിമുദ്ധീൻ, എ കെ അബൂട്ടി ഹാജി, ഏ സി കുഞ്ഞബ്ദുള്ള ഹാജി, കെ കുഞ്ഞി മൂസ്സ , റിയാസ് നെച്ചോളി , എൻ പി മുനീർ, സി കെ പി റയീസ് ,ജാഫർ ചമ്പാട്, പി പി സിറാജ്, ടി എച്ച് അസ്‌ലം പ്രസംഗിച്ചു.