Kannur
നൂറിന്റെ നിറവിലെത്തിയ നാരായണിക്ക് ജനമൈത്രിയുടെ ആദരവ്

തലശ്ശേരി- കഴിഞ്ഞ ദിവസം 100 വയസ് പൂര്‍ത്തിയായ തിരുവങ്ങാട് കാരയില്‍ കുനിയില്‍ നാരായണിയെ തലശ്ശേരി ജനമൈത്രി പോലീസിന്റെ ആദരവ്. പേരക്കുട്ടികള്‍ക്കൊപ്പം കാരയില്‍ വീട്ടില്‍ സന്തോഷത്തോടെ കഴിയുന്ന നാരായണിയെ പോലീസ് വീട്ടിലെത്തി ആദരിക്കുകയായിരുന്നു.
തലശ്ശേരി ജനമൈത്രി പോലീസ് സി.ആര്‍.ഒ നജീബ് എസ്.ഐ നാരായണിയെ പൊന്നാടയണിയിച്ചു.പിറന്നാള്‍ മധുരം വാര്‍ഡ് കൗണ്‍സിലര്‍ രമ നല്‍കി.ചടങ്ങില്‍ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാരായ കെ.എം ഷിബു, കെ.വി ജാഫര്‍ ഷെരീഫ് എന്നിവരും സംബന്ധിച്ചു.
ഫോട്ടോ- നൂറ് വയസ്സ് പൂര്‍ത്തിയായ നാരായണിയെ ജനമൈത്രി പോലീസ് ആദരിക്കുന്നു