Connect with us

NATIONAL

വനിതാ സംവരണ ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു.

Published

on

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് 128-ാം ഭരണഘടനാ ഭേദഗതിയായി ബില്‍ അവതരിപ്പിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന ആദ്യ യോഗത്തിലാണ് ബില്‍ അവതരിപ്പിച്ചത്.

എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. രാജ്യസഭയില്‍ പാസായ പഴയബില്‍ നിലവിലുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. അതിനിടെ 2014ല്‍ അവതരിപ്പിച്ച ബില്‍ അസാധുവായെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു.

നേരത്തേ, 2010 മാര്‍ച്ച് ഒമ്പതിന് വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. ആ ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. അതുകൊണ്ട് ബില്‍ വീണ്ടും രാജ്യസഭയില്‍ എത്തി പാസാക്കണം.

ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ബില്‍. പട്ടികജാതി- പട്ടിക വര്‍ഗ സംവരണ സീറ്റുകളും മൂന്നില്‍ ഒന്ന് സ്ത്രീകള്‍ക്കായി നീക്കിവയ്‌ക്കണമെന്ന് ബില്ലിലുണ്ട്.

നിയമസഭകളില്‍ പകുതി എണ്ണമെങ്കിലും ഈ ബില്‍ പാസാക്കേണ്ടതുണ്ട് എന്നതിനാല്‍ വനിതാ സംവരണ നിയമം 2029ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലായിരിക്കും നടപ്പാക്കുക .വനിതാ സംവരണ ബില്‍ സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Continue Reading