Kannur
കോടിയേരി ഈങ്ങയിൽപീടികയിൽ അട്ടിമറി വിജയം പ്രതീക്ഷിച്ചു യു ഡി എഫ്

തലശേരി: തലശ്ശേരി നഗരസഭയിലെ ഇരുപത്തിനാലാം വാർഡായ ഈങ്ങയിൽപീടികയിൽ ശക്തമായ മത്സരം നടത്തുകയാണ് യു ഡി എഫ്. കാലങ്ങളായി എൽ ഡി എഫ് മാത്രം ജയിച്ചു വരുന്ന ഈ വാർഡിൽ ഒരു മാറ്റത്തിനു വേണ്ടി ജനങ്ങളും തയ്യാറാവുകയാണ്. ധാരാളം സാധ്യതകൾ ഉള്ള പ്രദേശത്തു അതൊക്കെ ഉപയോഗപ്പെടുത്തി നല്ല പദ്ധതികൾ കൊണ്ട് വരാനോ ജനങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ചു വികസന പ്രവർത്തനങ്ങൾ നടത്തുവാനോ തയ്യാറാവാത്തവരെ ഇനിയും ഈ വാർഡിൽ നിന്നും വിജയിപ്പിക്കില്ല എന്ന പ്രതിഷേധ സ്വരങ്ങൾ ആണ് ഈ തെരഞ്ഞെടുപ്പിൽ യു ഡി എഫ് ചർച്ച ആകുന്നത്.
സാദാരണക്കാരായ ജനങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തു വിദ്യാസമ്പന്നരും നല്ല രീതിയിൽ സാമൂഹ്യ പ്രതിബിബദ്ധത വെച്ച് പുലർത്തുന്നവരുമായവരാണ് ഉള്ളത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന വികസനങ്ങൾക്ക് പകരം നാട്ടിന് ഗുണകരമായ പ്രവർത്തനങ്ങളും വികസനവും കൊണ്ട് വരണം എന്നാണ് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്.
സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ളവർക്ക് ഒരു കൈതാങ് നൽകി അവരെ കൂട്ടിപ്പിടിച്ചു കൊണ്ട് അവരെയും കുടുംബത്തെയും ഉന്നതിയിലേക് കൈപിടിച്ച് ഉയർത്താൻ വാർഡ് മെമ്പറുടെ നേതൃതത്തിൽ വലിയ സേവന പദ്ധതികൾ നടപ്പിലാക്കുക സർക്കാരിന്റെയും അനുബന്ധ ഘടകങ്ങളുടെയും ഒക്കെ സഹായത്താൽ വാർഡിൽ സ്ഥായിയായ വികസനങ്ങൾ കൊണ്ടുവരിക എന്നീ വലിയ ലക്ഷ്യങ്ങളും പദ്ധതികളും ഒക്കെയാണ് യു ഡി എഫ് ജനങ്ങൾക്ക് നൽകുന്ന പ്രഖ്യാപനങ്ങൾ.
യു ഡി എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന മുസ്ലിം ലീഗിലെ സറീന കെ വി ഈ പ്രദേശത്തുകാരുടെ സ്വന്തം നാട്ടുകാരി എന്ന നിലയിൽ ഏതു പ്രയാസങ്ങളിലും സന്തോഷങ്ങളിലും കൂടെ നിൽക്കാനും കൂട്ടിരിക്കാനും കഴിവും പ്രാപ്തിയും ഉള്ള യുവ സാരഥിയായാണ് യു ഡി എഫ് ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. കാലങ്ങളായി വിജയിച്ചു പോയവർ നാടിനു നഷ്ടപ്പെടിത്തിയ പദ്ധതികളും വികസനങ്ങളും നമ്മുടെ നാട്ടിൽ കൊണ്ടുവരാൻ മാറ്റത്തിനായി പുതു ചരിത്രം രചിക്കാനായി സെറീനയ്ക്ക് ഒരു വോട്ട് എന്ന ക്യാമ്പയിൻ ആണ് യു ഡി എഫ് വാർഡിൽ നടത്തുന്നത്.