Kannur
യു. ഡി. എഫ് അധികാരത്തില്‍ എത്തിയാല്‍ തലശ്ശേരിയെ കോര്‍പ്പറേഷനാക്കി ഉയര്‍ത്തും

തലശ്ശേരി ..തലശ്ശേരി നഗരസഭയിലെ യു. ഡി. എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. യു. ഡി. എഫ് അധികാരത്തില്‍ വന്നാല്‍ തലശ്ശേരി നഗരസഭ കോര്‍പ്പറേഷനാക്കി ഉയര്‍ത്തുമെന്ന് ഡി. സി. സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി പത്രിക പ്രകാശന വേളയില്‍ പറഞ്ഞു. എ. വി. കെ നായര്‍ റോഡിലെ ലീഗ് സമുച്ചയമായ കുട്ട്യാമു സെന്ററില്‍ നടന്ന ചടങ്ങില്‍ എന്‍. മഹമ്മൂദ് അധ്യക്ഷത വഹിച്ചു. തലശ്ശേരിക്ക് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍, മേഖലകള്‍ തിരിച്ച് വികസന പദ്ധതികള്‍, നൂറു ശതമാനം അഴിമതി രഹിത ഭരണം, സമഗ്ര അഴുക്കുചാല്‍ പദ്ധതി, ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ആധുനിക രീതിയിലുള്ള പ്ലാന്റുകള്‍, കടല്‍ തീരങ്ങള്‍, പുഴയോരങ്ങള്‍ മാലിന്യ മുക്തമാക്കും. ആധുനിക രീതിയിലുള്ള അറവുശാല, അതോടൊപ്പം ചാലില്‍, കൊളശ്ശേരി, കോടിയേരി തുടങ്ങിയ സ്ഥലങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളെ കിടത്തി ചികിത്സയുള്ള ആശുപത്രികളാക്കി ഉയര്‍ത്തും. എല്ലാ സ്ഥലങ്ങളിലും ഡയാലിസിസ് യൂണിറ്റ് ആരംഭിക്കും, കൃഷി, ഡയറി, ഫിഷറീസ് തുടങ്ങിയ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികള്‍, ഐ. ടി സംരംഭകര്‍ക്ക് കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച് ഐ. ടി പാര്‍ക്കുകള്‍ ആരംഭിക്കും. കുടില്‍ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കും. മാഹി ബൈപാസിനോട് ചേര്‍ന്ന് പുതിയ ബസ്റ്റാന്റ് നിര്‍മ്മിക്കും. ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കാതെ മാറ്റിവെച്ച റോഡ് നാറ്റ് പാക്ക് പദ്ധതി നടപ്പാക്കും. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനള്ള നടപടികള്‍ പ്രോത്സാഹിപ്പിക്കും. സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ ഉയര്‍ത്തും. പി. എസ്. സി പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോച്ചിംഗ് സെന്ററുകള്‍ സ്ഥാപിക്കും. ടൂറിസം വികസനത്തിന് സമഗ്ര പാക്കേജ് നടപ്പാക്കും. തലശ്ശേരി നഗരസഭക്ക് ആവശ്യമായ ഭൂമി വിട്ടുനല്‍കിയ കൃഷ്ണ ഭട്ടിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കും. സാംസ്‌കാരിക നിലയം നിര്‍മ്മിക്കും. തുടങ്ങിയ വികസന പദ്ധതികളാണ് യു. ഡി. എഫ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ വിഭാവനം ചെയ്തിട്ടുളളത്. അഡ്വ. സി. ടി സജിത്ത്, അഡ്വ. പി. വി സൈനുദ്ദീന്‍, അഡ്വ. കെ. എ ലത്തീഫ്, അഡ്വ. കെ. സി രഘുനാഥ്, സി. കെ പി മമ്മു, എം. പി അരവിന്ദാക്ഷന്‍, വി. സി പ്രസാദ്, കെ. ഇ പവിത്രരാജ്, ഇ. വിജകൃഷ്ണന്‍, സി. കെ പി മമ്മു തുടങ്ങിയവര്‍ സംബന്ധിച്ചു.
യു. ഡി. എഫ് അധികാരത്തിലെത്തും ഡി. സി സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി.
തലശ്ശേരി വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി. എഫ് വന്‍ ഭൂരിപക്ഷക്കോടെ അധികാരത്തില്‍ വരുമെന്ന് ഡി. സി സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെപ്പില്‍ മത്സരിക്കുന്ന യു. ഡി. എഫ് സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും ബാനറുകളും വ്യാപകമായി നശിപ്പിച്ചു കൊണ്ടിരിക്കുന്നതിനെതിരെ നടപടിയെടുക്കുവാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നും പാച്ചേനി പറഞ്ഞു. പരാജയ ഭീതി പൂണ്ട എല്‍. ഡി. എഫും ബി. ജെ. പിയും യു. ഡി. എഫ് സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയാണ്. ന്യാമാഹിയില്‍ കഴിഞ്ഞ ദിവസം യു. ഡി. എഫ് സ്ഥാനാര്‍ത്ഥിയെ ഫോണില്‍ വിളിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.