Connect with us

Kannur

തലശ്ശേരി സി എച് സെന്ററിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു

Published

on

തലശ്ശേരി : ആരാലും പരിചരിക്കാനാളില്ലാതെ പ്രയാസപ്പെട്ടവർക് ആശ്രയമായി നെട്ടൂരിൽ പ്രവർത്തിക്കുന്ന തലശ്ശേരി സി എച് സെന്റർ സാന്ത്വന കേന്ദ്രത്തിൽ വെച്ച് പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

തലശ്ശേരി സി എച് സെന്റർ സെക്രട്ടറി അഡ്വ കെ എ ലത്തീഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ധർമടം സർക്കിൾ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി ഉദ്‌ഘാടനം ചെയ്തു. സമൂഹത്തിൽ പ്രയാസം അനുഭവിക്കുന്നവരുടെ സന്തോഷത്തിലും ദുഖത്തിലും ഒരേ മനസ്സോടെ പ്രവർത്തിക്കാൻ സാധിക്കുന്ന സന്നദ്ധ സേവകരുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും തലശ്ശേരി ഗവ ആശുപത്രിയടക്കം വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചു കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സി എച് സെന്ററുകളുടെ പ്രവർത്തനങ്ങൾ മഹത്തരമാണെന്നും ഉദ്‌ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

അന്ദേവാസികൾക്കൊപ്പം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും കലാപരിപാടികൾ സങ്കെടുപ്പിച്ചും പുതുവത്സര ദിനം ആഘോഷമായി നടത്തി.

കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തിയ ആഘോഷ ചടങ്ങിൽ തലശ്ശേരി സി എച് സെന്റർ സെക്രട്ടറി റഹ്ദാദ് മൂഴിക്കര, ഷാനിദ് മേക്കുന്നു, പി പി സിറാജ്, തസ്‌ലീം ചേറ്റംകുന്നു, സജീർ കുന്നോത്, ഷറഫു, നൗഫൽ, മുസ്തഫ, ഉമ്മർ, അർഷാദ്, ഉഷ പ്രസംഗിച്ചു.

Continue Reading