Connect with us

International

ശുഭാംശു ശുക്ളയുടെ സ്പെയ്സ് സ്റ്റേഷനിലേക്കുള്ള യാത്ര വീണ്ടും മാറ്റി

Published

on

.

ഫ്ളോറിഡ: ഗഗൻയാനിലെ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെട്ട ശുഭാംശു ശുക്ളയുടെ അന്താരാഷ്ട്ര സ്പെയ്സ് സ്റ്റേഷനിലേക്കുള്ള യാത്ര വീണ്ടും മാറ്റി. ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയ സാഹചര്യത്തിലാണ് യാത്ര നീട്ടിവച്ചത്.

രണ്ട് ദിവസം മുമ്പ് റോക്കറ്റിലെ ലിക്വിഡ് ഓക്സിജന്റെ ചോർച്ച ശ്രദ്ധയിൽ പെട്ടിരുന്നു. അത് പരിഹരിക്കുകയും ചെയ്തു. എന്നാൽ വിക്ഷേപണം ചെയ്യുന്നതിന് മുന്നോടിയായി പരിശോധന നടത്തിയപ്പോഴാണ് വീണ്ടും ചോർച്ച ശ്രദ്ധയിൽപ്പെട്ടത്.

റോക്കറ്റിൽ പരിശോധന തുടരുകയാണെന്നും സാങ്കേതിക തകരാർ പരിഹരിക്കാൻ സമയം വേണമെന്നും സ്‌പേസ് എക്സും ആക്സിയം സ്‌പേസും അറിയിച്ചു. ഇന്ത്യൻ സമയം ബുധനാഴ്ച വൈകിട്ട് 5.30ന് റോക്കറ്റ് വിക്ഷേപണം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകത്തിൽ ശുഭാംശു ഉൾപ്പെടെ നാല് യാത്രികരാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയരുക. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യു.എസ്.എ)​,​ സ്ലാവോസ് ഉസ്നാൻസ്കി വിസ്നിയേവ്‌സ്കി (പോളണ്ട്)​,​ ടിബോർ കപു (ഹംഗറി)​,​ എന്നിവരാണ് മറ്റ് യാത്രികർ. 14 ദിവസം ശുഭാംശുവും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ താമസിച്ച് വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടും.

Continue Reading