Connect with us

Uncategorized

ഭാഭാ സ്ഫിയർ’ ഉപയോഗിച്ച് ആദ്യ TARE (ട്രാൻസ് ആർട്ടീരിയൽ റേഡിയോ എംബൊലൈസേഷൻ) ചികിത്സമലബാർ കാൻസർ സെന്ററിൽ

Published

on

കണ്ണൂർ: മലബാർ കാൻസർ സെന്റർ (പി.ജി.ഐ.ഓ.എസ്.ആർ) ൽ ഇന്ത്യയിൽ വികസിപ്പിച്ച യിട്രിയം -90 (വൈ -90) ‘ഭാഭാ സ്ഫിയർ’ ഉപയോഗിച്ച് ആദ്യ TARE (ട്രാൻസ് ആർട്ടീരിയൽ റേഡിയോ എംബൊലൈസേഷൻ) ചികിത്സ
തലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ (പി.ജി.ഐ.ഓ.എസ്.ആർ) ൽ കരളിനെ ബാധിക്കുന്ന ഹെപറ്റോസെല്ലുലാർ കാർസിനോമ (എച്ച്.സി.സി) ബാധിച്ച രോഗിക്ക് 2026 മാർച്ച് 20-ന് ട്രാൻസ് ആർട്ടീരിയൽ റേഡിയോ എംബൊലൈസേഷൻ (TARE) ചികിത്സ വിജയകരമായി നടത്തി. സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ആദ്യ TARE (ട്രാൻസ് ആർട്ടീരിയൽ റേഡിയോ എംബൊലൈസേഷൻ) ചികിത്സ എന്ന നിലയിൽ ഈ നേട്ടം ശ്രദ്ധേയമാണ്.
ഈ ചികിത്സയിൽ ഉപയോഗിച്ച യിട്രിയം -90 (യിട്രിയം -90 (വൈ -90) ‘ഭാഭാ സ്ഫിയർ’ ഭാഭാ അറ്റോമിക് സെന്റർ വികസിപ്പിച്ചതും ബ്രിട് (ബോർഡ് ഓഫ് റേഡിയേഷൻ ആൻഡ് ഐസോടോപ് ടെക്നോളജി) മുഖേന ലഭ്യമാക്കിയതുമാണ്. സ്വദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരത്തിലുള്ള ചികിത്സ നടത്തിയത് രാജ്യത്തിന്റെ ആണവ വൈദ്യശാസ്ത്ര രംഗത്ത് ഒരു സുപ്രധാന മുന്നേറ്റമാണ്
സാധാരണയായി വളരെ ചെലവേറിയ ഈ ചികിത്സ സർക്കാർ ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനായത് രോഗികൾക്ക് വലിയ ആശ്വാസമാണ്. ശസ്ത്രക്രിയക്ക് അനുയോജ്യമല്ലാത്ത കരൾ കാൻസർ രോഗികൾക്ക് TARE ഒരു ഫലപ്രദമായ ചികിത്സ മാർഗമാണ്. അർബുദ ബാധിത കോശങ്ങളിലേക്ക് രക്തം എത്തിക്കുന്ന ധമനികളിലൂടെ അണുപ്രസരണമുള്ള (റേഡിയോആക്ടീവ്) മൈക്രോസ്ഫിയറുകൾ എത്തിച്ച്, അർബുദ ബാധിത കോശങ്ങൾക്ക് മാത്രമായി ഉയർന്നഡോസ് കിരണചികിത്സ നൽകുന്നതാണ് ഈ രീതിയുടെ പ്രത്യേകത.
ചികിത്സ വിജയകരമാക്കാൻ വിവിധ വൈദ്യശാസ്ത്ര വിഭാഗങ്ങൾ ചേർന്നാണ് പ്രവർത്തിച്ചത്. എം.സി.സി. (പി.ജി.ഐ.ഓ.എസ്.ആർ)യിലെ ഡോ നിഖിൽ മോഹൻ (അസി.പ്രൊഫസർ, ന്യുക്‌ളീയർ മെഡിസിൻ), ഡോ രാഹുൽ കെ വി, ഡോ നമ്രത ദിവാകരൻ (അനസ്തേഷ്യ വിഭാഗം അസി. പ്രഫസർമാർ), ഡോ അഞ്ജലി, പി.ജി റസിഡന്റ് (റേഡിയോളജി വിഭാഗം ) എന്നിവരോടൊപ്പം ജി.ഐ.ആർ.എസ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിലെ ഡോ. ധീരജ്, ഡോ. ഭവ്യ എന്നിവരും ചേർന്നാണ് ഈ ചികിത്സാ വിജയകരമായി പൂർത്തീകരിച്ചത്. ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റുകളായ അൽ അമീൻ, .നിഹാൽ, നന്ദകിഷോർ, .ഫതീൻ റേഡിയോളജി ടെക്നിഷ്യൻ ഷീന ടി.പി , സ്റ്റാഫ് നഴ്സുമാരായ ശ്രീജ,കെ , സിന്ധു.എം, ബ്രിട് മുംബൈയിലെ സയന്റിഫിക് ഓഫീസർ .ബികാഷ് കുമാർ തിവാരി എന്നിവരുടെ പിന്തുണയും നിർണായകമായി.
എം.സി.സി. (പി.ജി.ഐ.ഓ.എസ്.ആർ) യിലെ അത്യാധുനിക സൗകര്യങ്ങളും ജീവനക്കാരുടെ ഏകോപിതമായ പ്രവർത്തനവുമാണ് ഈ നേട്ടത്തിന് പിന്നിൽ. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് ഈ നേട്ടം കൂടുതൽ കരുത്തേകും.

Continue Reading