Connect with us

Uncategorized

വെള്ളാപ്പള്ളിക്കെതിരായ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.

Published

on

കൊച്ചി : വെള്ളാപ്പള്ളി നടേശനെതിരായ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളി നടേശനും എസ്എൻഡിപി യോഗവും നൽകിയ അപ്പീലുകളിൽ അന്തിമ തീരുമാനം വരുന്നത് വരെയാണ് ഈ സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഏകദേശം ഒന്നര മണിക്കൂർ നീണ്ട വിശദമായ വാദത്തിന് ശേഷമാണ് വെള്ളാപ്പള്ളി നടേശന് ആശ്വാസകരമായ ഇടക്കാല ഉത്തരവ് കോടതിയിൽ നിന്ന് ഉണ്ടായത്. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, ഡോക്ടർ എം.എൻ. സോമൻ എന്നിവർക്കെതിരായ അയോഗ്യതയിൽ സ്റ്റേ അനുവദിക്കണമോ എന്ന കാര്യമാണ് കോടതി പ്രധാനമായും പരിഗണിച്ചത്. കേസിൽ അടുത്ത ജൂണിൽ വിശദമായ വാദം കേൾക്കുന്നത് വരെ ഇവർക്ക് തൽസ്ഥാനങ്ങളിൽ തുടരാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ, വെള്ളാപ്പള്ളിയെ അടിയന്തരമായി സ്ഥാനത്ത് നിന്ന് പുറത്താക്കാനും പുതിയ ഡയറക്ടർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാനും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ സർക്കാർ ഈ നിയമന നടപടികളിലേക്ക് കടന്നിരുന്നില്ല. നിലവിലെ ഡിവിഷൻ ബെഞ്ച് ഉത്തരവോടെ വെള്ളാപ്പള്ളി നടേശന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ സാധിക്കും എന്നത് അദ്ദേഹത്തിന് വലിയ ആശ്വാസമാണ്. അപ്പീലിലെ അന്തിമ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും ഈ സ്ഥാനത്ത് തുടരാൻ കഴിയുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വരിക.

Continue Reading