Kannur
പോലീസ് കഥക്കൂട്ടില്‍ കണ്ണൂരില്‍ നിന്ന് മൂന്നു പേര്‍

കണ്ണൂര്‍: സംസ്ഥാന പൊലീസുകാരുടെ ആദ്യത്തെ കഥാസമാഹാരമായ ‘സല്യൂട്ടി ‘ല്‍ കഥ തിരഞ്ഞെടുത്തപ്പോള്‍ കണ്ണൂരില്‍ നിന്ന് മൂന്നു പേര്‍. അടുത്ത മാസം പുറത്തിറങ്ങുന്ന കഥാ സമാഹാരത്തിനായി സംസ്ഥാനത്തെ അമ്പത് പൊലീസുകാരുടെ രചനകളില്‍ നിന്ന് എഡിജിപി ബി. സന്ധ്യയാണ് മികച്ച രചനകള്‍ കണ്ടെത്തിയത്. സി.കെ. സുജിത്ത്, കെ.കെ പ്രേമലത , അനൂപ് ഇടവലത്ത് എന്നിവരുടെതാണ് കണ്ണൂരില്‍ നിന്ന് ഇടം നേടിയ രചനകള്‍ ‘ എഡിജിപിയുടേതാണ് സമാഹാരത്തിലെ ആദ്യ കഥ.
സി.കെ സുജിത്ത് കണ്ണൂര്‍ ജില്ലാ പോലീസില്‍ ജോലി ചെയ്യുന്നു.
നാടക നടന്‍, സംവിധായകന്‍, ഗാനരചയിതാവ്, തിരകഥാകൃത്ത്, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലും സാംസ്‌കാരിക രംഗത്ത് സുജിത്തിന്റെ സാന്നിധ്യമുണ്ട്.
ലൈഫ്‌ലോഗ് വാലിഡിറ്റി.
(ചെറുകഥാ കഥാസമാഹാരം.)
നിലാവ് പെയ്യുന്ന (മലയാള ലളിതഗാന ഓഡിയോ സി ഡി.) എന്നിവയും പുറത്തിറങ്ങിട്ടുണ്ട്.
ആറളം പുനരധിവാസ മേഖലയിലെ മികച്ച ജനമൈത്രി പോലീസ് പ്രവര്‍ത്തനത്തിന് മുരളിക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
സ്വദേശം കണ്ണൂര്‍ ജില്ലയിലെ മാച്ചേരി.
അച്ഛന്‍. സി. കെ. വാസുദേവന്‍ ( റിട്ട. കെ.എസ്.ഇ.ബി.)
അമ്മ: കക്കോത്ത് സുമാലിനി.( പരേത.)
ഭാര്യ: പി.കെ.സുധ (താവക്കര ഗവ. യു പി.സ്‌കൂള്‍)
മക്കള്‍ .സി.കെ.ദേവിക
സി.കെ.മധുവന്തി.
വിലാസം
രാകേന്ദു
പി ഒ. ഇരിവേരി 670 613
പ്രേമലത.കെ.കെ.
2007 മുതല്‍ കേരള പോലീസ് സേനയില്‍ അംഗം. ഇപ്പോള്‍ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തു വരുന്നു. കേരള പോലീസിന്റെ സ്ത്രീ സുരക്ഷ യുടെ ഭാഗമായു ള്ള സ്ത്രീ സുരക്ഷ സ്വയം പ്രതി രോധ പരിശീലന പദ്ധതിയുടെ മാസ്റ്റര്‍ ടെയിനി യായി പ്രവര്‍ത്തി ക്കുന്നു.
പരേതരായ കക്കറയില്‍ ജനാര്‍ദ്ദനന്‍( സവ്യസാചി) (റിട്ട. ബി.ഡി.ഒ.) യുടെയും ചാലില്‍ രോഹിണിയുടെയും മകള്‍. ആനുകാലി കങ്ങളില്‍ കഥ, കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015-ല്‍ കണ്ണൂര്‍ ജില്ലയില്‍ നടന്ന പോലീസ് കലാമേളയില്‍ കഥാ രചന, കവിതാ രചന എന്നിവക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്.
ഭര്‍ത്താവ് – പി.വി. പ്രമോദ് ( പ്രഗതി കോളേജ്, ഇരിട്ടി)
മക്കള്‍ – ദേവഗംഗ,
ദേവ തീര്‍ത്ഥ
അനൂപ് ഇടവലത്ത്.
മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ദളത്തില്‍ ഹവില്‍ദാറായി ജോലി ചെയ്യുന്നു.
അമ്മ സുശീല, അച്ഛന്‍ പത്മനാഭന്‍.
ചുഴലി സ്വദേശം
പോലീസില്‍ 9 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.
ആദ്യ കവിതാ സമാഹാരം
‘മുകളിലേക്കൊഴുകുന്ന പുഴ ‘2020ല്‍ പ്രസിദ്ധീകരിച്ചു.
ഭാര്യ -നീരജ
മകള്‍ -അനുലയ