Kannur
സ്ത്രീ വിദ്യാഭ്യാസത്തിന് മികച്ച പരിഗണന നല്‍കണം – സി.സീനത്ത്

തലശ്ശേരി :സ്ത്രീ വിദ്യാഭ്യാസത്തിന് മികച്ച പരിഗണനയും കാര്യക്ഷമമായ ആസൂത്രണവും അനിവാര്യമാണെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സി.സീനത്ത് പ്രസ്താവിച്ചു .തലശ്ശേരി ദാറുസ്സലാം യതീംഖാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനാഥകളും അഗതികളുമായ 20 പെണ്‍കുട്ടികള്‍ക്കുള്ള ഒരു കൊല്ലത്തെ വിദ്യാഭ്യാസ സഹായ പദ്ധതിയായ ബനാത്ത് എഡുക്കേഷന്‍ സ്‌കീം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സമൂഹത്തിന്റെ നന്മക്ക് ഉപകരിക്കുന്ന വിധത്തില്‍ അനാഥശാല പ്രസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്ക് മഹത്തരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.പാഠപുസ്തക ചെലവും പ്രതിമാസം 500 രൂപയുടെ പലവ്യജ്ഞന കിറ്റുമാണ് സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യോഗത്തില്‍ പ്രസിഡന്റ് എം.ഫൈസല്‍ ഹാജി അധ്യക്ഷത വഹിച്ചു. ഡോ: എ.എം ശിഹാബുദ്ദീന്‍ , സി.കെ.പി മമ്മു, എന്‍.മൂസ ,സി ഇഖ്ബാല്‍, എ.കെ ബഷീര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു. ദാറുസ്സലാം ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ കബീര്‍ ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജനറല്‍ സിക്രട്ടറി അഡ്വ: പി.വി സൈനുദ്ദീന്‍ സ്വാഗതവും , മൂസക്കുട്ടി തച്ചറക്കല്‍ കൃതജ്ഞതയും രേഖപ്പെടുത്തി