NATIONAL
ചീറ്റപ്പുലികളെ പ്രധാനമന്ത്രി ദോശീയോദ്യാനത്തില്‍ സ്വീകരിച്ചു
ന്യൂഡല്‍ഹി:വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ മണ്ണില്‍. നമീബയില്‍ നിന്ന് എത്തിച്ച എട്ടു ചീറ്റപ്പുലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കുനോ ദോശീയോദ്യാനത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രി തന്നെയാണ് ചീറ്റകളെ തുറന്ന് വിട്ടത്. തുറന്നു വിട്ട ചീറ്റകളുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാമറയില്‍ പകര്‍ത്തി. അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് നമീബിയയില്‍ നിന്ന് വിമാനമേറി എത്തിയത്.
ഒരു മാസക്കാലം ക്വാറന്‍റൈലിനിലാകും ചീറ്റകള്‍ ഉണ്ടാവുക.നമീബിയയില്‍ നിന്ന് ചീറ്റകളേയും വഹിച്ചുള്ള പ്രത്യേക ബി 747 ജംബോ ജെറ്റ് വിമാനം ശനിയാഴ്ച രാവിലെയാണ് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പറന്നിറങ്ങിയത്. പിന്നീട്, ചീറ്റകളെ ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ കുനോ ദേശീയോദ്യാനത്തിലേക്ക് എത്തിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പ്രോജക്ട് ചീറ്റ ദൗത്യത്തിന്റെ ഭാഗമായാണ് കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.
1952ല്‍ രാജ്യത്ത് വംശനാശം സംഭവിച്ചതിന് ശേഷം 1970ലാണ് ചീറ്റകളെ എത്തിക്കുന്നതിന് നമീബിയയുമായി ഇന്ത്യ ധാരണയിലെത്തിയത്. മോദിസര്‍ക്കാര്‍ എത്തിയതിനുശേഷമാണ് കരാര്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ പുനർജീവിപ്പിക്കുകയായിരുന്നു
