NATIONAL
ബംഗളുരു നഗരത്തിൽ വെള്ളപ്പൊക്കം. നഗരത്തിന്‍റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിൽ
ബംഗ്ലുരു: ബുധനാഴ്ച രാവിലെ പെയ്ത മഴയെ തുടർന്ന് ബംഗളുരു നഗരത്തിൽ വെള്ളപ്പൊക്കം. ഇന്നലെ മാത്രം 59 മില്ലിമീറ്റര്‍ മഴപെയ്തതായി കാലവസ്ഥ നീരിഷണകേന്ദ്രം അറിയിച്ചു.നഗരത്തില്‍ അടുത്ത മൂന്ന് ദിവസം കൂടി മഴകനക്കുമെന്നാണ് മുന്നറിയിപ്പ് . അതിശക്തമായ മഴയുടെ സൂചനയായി ബംഗ്ലൂരില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മഴ കനത്തതോടെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വെള്ളത്തിനടിയിലായിരുന്നു. മജസ്റ്റിക്കിന് സമീപത്തെ മതില്‍ ഇടിഞ്ഞുവീണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.പ്രതിസന്ധിലായ ജീവനക്കാര്‍ മെട്രൊ സ്റ്റേഷനുകളില്‍ അഭയം തേടുകയായിരുന്നു.
കഴിഞ്ഞ മാസം പെയ്ത മഴയില്‍ ആഗോള ഐടി കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും സ്ഥിതി ചെയ്യുന്ന നഗരത്തിന്‍റെചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. അത് പിന്‍വാങ്ങാന്‍ ദിവസങ്ങളെടുത്തിരുന്നു.ജനവാസ മേഖലകളിലെ റോഡുകള്‍ വിണ്ടുകീറുകയും വൈദ്യുതി ലൈനുകള്‍ തകരുകയും ചെയ്തിരുന്നു. ട്രാക്ടറുകള്‍ ഉപയോഗിച്ചാണ് പോഷ് ഹൗസിംഗ് കോളനികളിലെ താമസക്കാരെ രക്ഷിച്ചത്.
