NATIONAL
ടെലഗ്രാമിന് ഇന്ത്യയിൽ നിയന്ത്രണം: നിർണായക നീക്കവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ. ഈ മാസം 22 വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് പഴുതടച്ചുള്ള സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ നീക്കം നടത്തിയിരിക്കുന്നത്. എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) നൽകിയ വിവരമനുസരിച്ച് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പാണ് പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി ടെലഗ്രാമിന്റെ സേവനങ്ങളിൽ നിയന്ത്രണം കൊണ്ടുവന്നത്.
ഒരു പരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമത്തിന് വിലക്കേർപ്പെടുത്തുന്ന അസാധാരണ നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്.
