NATIONAL
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ അതിപ്രധാനമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ അതിപ്രധാനമെന്ന് സുപ്രീംകോടതി. സുരക്ഷയുടെ കാര്യത്തില്‍ 2006 ല്‍ നിന്ന് ഒരാപാടുകാര്യങ്ങള്‍ 2011 ല്‍ മാറിയിട്ടുണ്ടാകുമെന്ന് പറഞ്ഞ കോടതി നിലവില്‍ ആശങ്കപ്പടേണ്ടെന്നും പറഞ്ഞു. അതേസമയം, ജലനിരപ്പിന്റെ കാര്യത്തില്‍ മാറ്റം വേണ്ടെന്നാണ് മേല്‍നോട്ട സമതി കോടതിയില്‍ ആവശ്യപ്പെട്ടത്. തങ്ങളുടെ ആവശ്യത്തോട് കേരളം വിയോജിച്ചെന്നും സമിതി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി പരിണിക്കവേയാണ് സമിതി നിലപാട് അറിയിച്ചത്.
ജലനിരപ്പ് 139 അടിക്ക് താഴെ നിര്‍ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. മേല്‍നോട്ട സമതിയുടെ റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ കേരളം കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ശക്തമായ മഴ പെയ്‌തെന്നും നവംബറിലും ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ജലനിരപ്പില്‍ ആശങ്ക ഉണ്ടെന്നും സംസ്ഥാനം കോടതിയില്‍ വ്യക്തമാക്കി.
ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജലനിരപ്പ് ക്രമീകരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മേല്‍നോട്ട സമിതി ഇന്നലെ യോഗം ചേര്‍ന്നിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് അനുസരിച്ച് നിയന്ത്രിക്കുമെന്ന് സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കോടതിയില്‍ കേന്ദ്ര ജലകമ്മിഷന്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടുപ്രകാരം ഇപ്പോഴത്തെ റൂള്‍ കര്‍വ് 138 അടിയാണ്. ഈ അളവില്‍ ജലനിരപ്പ് എത്തിയാല്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് പെരിയാറിലേക്ക് വെള്ളം തുറന്നുവിടും. നിലവില്‍ 137.6 അടിയാണ് ജലനിരപ്പ്
