KERALA
തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

തിരുവനന്തപുരം : സംസ്ഥാനത്തെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. എൽഡിഎഫിന്റെ നാല് സിറ്റിങ്ങ്സീറ്റുകളടക്കം അഞ്ചു സീറ്റുകൾ യുഡിഎഫ് സ്ഥാനാർഥികൾ പിടിച്ചെടുത്തു. എൽഡിഎഫ് യുഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകളും പിടിച്ചു. അതേ സമയം ആകെയുള്ള 15 സീറ്റുകളിൽ എൽഡിഎഫ് എട്ടിടത്തും യുഡിഎഫ് ഏഴിടത്തുമാണ് വിജയം കണ്ടത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലുമാണ് ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്നത്.