HEALTH
സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി മൂന്ന് ദിവസത്തിനുള്ളില്‍ 56,70,350 വാക്‌സിനുകള്‍ വിതരണം നടത്തും

ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി മൂന്ന് ദിവസത്തിനുള്ളില്‍ 56,70,350 വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഇതുവരെ നല്‍കിയ 27.28 കോടി വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായാണ് അനുവദിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രണ്ടു കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളുടെ കൈയിലുണ്ട്. ഇതിന് പുറമേയാണ് വരും ദിവസങ്ങളില്‍ കൂടുതല്‍ അനുവദിക്കുന്നത്.