Connect with us

NATIONAL

ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ഇന്ന് പുലർച്ചയും ഹിന്ദുക്കൾ ആരാധന നടത്തി.പൂജ നടത്താനുള്ള ജില്ലാ കോടതി അനുമതിക്കെതിരെ പള്ളിക്കമ്മറ്റി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു.

Published

on

ന്യൂഡല്‍ഹി: വാരാണസി ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ വെള്ളിയാഴ്ച പുലർച്ചയും ഹിന്ദുക്കൾ ആരാധന നടത്തി. ഹിന്ദുക്കൾ ആരാധന നടത്താന്‍ അനുമതി ലഭിച്ച വാരാണസി കോടതി വിധിക്കു പിന്നാലെയാണ് ഇന്നലെയും ഇന്നുമായി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളിൽ പൂജ നടത്തിയത്. അതേസമയം, ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താനുള്ള ജില്ലാ കോടതി അനുമതിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു.

അടിയന്തര വാദം കേൾക്കണമെന്നാണ് പള്ളിക്കമ്മറ്റിയുടെ ആവശ്യം. വാരാണസി ജില്ലാ കോടതി വിധിക്കെതിരെ അന്‍ജുമാന്‍ ഇന്‍തെസാമിയ മസ്ജിദ് കമ്മിറ്റിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അനുമതി ലഭിയിരുന്നില്ല. ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കോടതിയുടെ നിർദേശം. ഇതിനിടെ ഹിന്ദു വിഭാഗം തടസ്സ ഹർജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.

ബുധനാഴ്‌ചയാണ് മോസ്കിനുള്ളിലെ ‘വ്യാസ് കെ ടിക്കാന’ എന്നറിയപ്പെടുന്ന സ്ഥലത്ത് ആരാധന നടത്താൻ ഹിന്ദുക്കൾക്ക് വാരാണസി കോടതി അനുമതി നൽകിയത്. 7 ദിവസത്തിനുള്ളിൽ പൂജാരിക്ക് ഇവിടെ പ്രവേശിക്കാനും പൂജകൾ നടത്താനുമുള്ള സൗകര്യം ഏർപ്പെടുത്തണമെന്നായിരുന്നു കോടതിയുടെ വിധി. എന്നാൽ വിധി വന്ന അന്നു രാത്രി തന്നെ ആരാധനയ്ക്കുള്ള സൗകര്യമൊരുക്കാനാണ് ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നത്. പിന്നാലെ വാരാണസി ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ വ്യാഴാഴ്ച പുലർച്ചെ ഹൈന്ദവ വിഭാഗം ആരാധന നടത്തി. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി ആരാധി നടത്തി. പള്ളിയിലെ വ്യാസ് നിലവറയിലാണ് ഹൈന്ദവ വിഭാഗം പൂജയും ആരാധനയും നടത്തിയത്.”

Continue Reading