Life
ഹിജാബ് വിവാദത്തിൽ സമർപ്പിച്ച ഹർജിയുടെ വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

ന്യൂഡൽഹി: ഹിജാബ് വിവാദത്തിൽ കർണാടക സർക്കാർ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കമ്മത്ത് സമർപ്പിച്ച ഹർജിയുടെ വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേസിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച ശേഷം കർണാടക ഹൈക്കോടതിയാണ് വിഷയത്തിൽ ആദ്യം തീരുമാനമെടുക്കേണ്ടതെന്നും സുപ്രീം കോടതി അറിയിച്ചു.
കർണാടക ഹൈക്കോടതി വിചിത്രമായ ഉത്തരവാണ് പുറപ്പെടുവിച്ചതെന്നാണ് ഹർജിയിൽ പറയുന്നത്. എന്നാൽ വിഷയം ഡൽഹിയിലേയ്ക്ക് കൊണ്ടുവന്ന് ദേശീയ വിഷയമാക്കരുതെന്നും ഹൈക്കോടതിക്ക് എന്തെങ്കിലും തെറ്റുപറ്റിയാൽ അത് പരിഹരിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ആരും മതപരമായ വസ്ത്രം ധരിക്കരുതെന്ന കർണാടക ഹൈക്കോടതിയുടെ നിർദേശം വളരെയധികം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കമ്മത്ത് വാദിച്ചിരുന്നു. കർണാടക ഹൈക്കോടതി കേസ് അടിയന്തരമായി പരിഗണിക്കുന്നുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.