Crime
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനും സ്വപ്ന സുരേഷിനും വൻ തുക പിഴയിട്ട് കസ്റ്റംസ്

കൊച്ചി: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് പിഴ. എം.ശിവശങ്കര്‍ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടക്കണം. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ 2 മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരും പിഴയടക്കണം. ആകെ 44 പ്രതികളുള്ള കേസില്‍ 60.60 കോടി രൂപയാണ് പിഴ. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാറിന്റെ ഉത്തരവ്.
യുഎഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്‌മേയി, പി.എ പി.എസ്.സരിത്, സന്ദീപ് നായര്‍, കെ.ടി.റമീസ് എന്നിവരും 6 കോടി രൂപ വീതം പിഴയടയ്ക്കണം.
2020 ജൂലൈ 5നു തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സില്‍നിന്നു 14.82 കോടി രൂപ വിലവരുന്ന 30.245 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം പിടിച്ചെടുത്തത്. ഈ കേസിലെ കസ്റ്റംസ് നടപടിക്രമത്തിന്റെ ഭാഗമായാണ് ഉത്തരവ്.