Business
തൃശൂരിലെ സ്വർണാഭരണ നിർമാണ ഫാക്‌ടറികളിൽ ഉൾപ്പെടെ ജിഎസ്ടി വകുപ്പിന്‍റെ പരിശോധന104 കിലോ കിലോ സ്വർണം പിടിച്ചെടുത്തു

തൃശൂർ: തൃശൂരിലെ സ്വർണാഭരണ നിർമാണ ഫാക്‌ടറികളിൽ ഉൾപ്പെടെ 75 കേന്ദ്രങ്ങളിൽ സംസ്ഥാന ജിഎസ്ടി വകുപ്പിന്‍റെ പരിശോധന. ബുധനാഴ്ച വൈകിട്ട് 5 ന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് ഒരേസമയം വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്‌ഡാണിതെന്നാണ് സൂചന. വീടുകളിലും ഫ്ലാറ്റുകളിലും ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്. അനധികൃതമായി സൂക്ഷിച്ച 104 കിലോ കിലോ സ്വർണം പിടിച്ചെടുത്തതായാണ് വിവരം.”