HEALTH
നിയമസഭക്കകത്ത് മാസ്ക്ക് വെക്കാത എ.എൻ.ഷംസീറിന് സ്പീക്കറുടെ വിമർശനം

.
തിരുവനന്തപുരം: നിയമസഭക്കകത്ത് മാസ്ക്ക് ഉപയോഗിക്കാത എ.എൻ.ഷംസീറിന് സ്പീക്കറുടെ വിമർശനം. സഭയ്ക്കകത്ത് മാസ്ക് ഉപയോഗിക്കാത്തതിനെയാണ് സ്പീക്കർ എം.ബി.രാജേഷ് വിമർശിച്ചത്.
“ഷംസീർ സഭയ്ക്കകത്ത് മാസ്ക് ഉപേക്ഷിച്ചതായി തോന്നുന്നു, മാസ്ക് തീരെ ഉപയോഗിക്കുന്നതായി കാണുന്നില്ല?” എന്നായിരുന്നു സ്പീക്കറുടെ വിമർശനം. അടിയന്തര പ്രമേയ നോട്ടീസിന് മന്ത്രി മറുപടി പറയുന്നതിനിടെയായിരുന്നു സ്പീക്കറുടെ വിമർശനം.
പലരും മാസ്ക് താടിയിലാണ് വയ്ക്കുന്നതെന്ന വിമർശനവും സ്പീക്കർ ഉന്നയിച്ചു.