Business
വര്‍ണാഭമായ ചടങ്ങുകളോടെ 4-ാം വാര്‍ഷികമാഘോഷിച്ച് സഫാരി മാള്‍

ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍ക്കൊള്ളുന്ന ജനപ്രീതിയാര്‍ജിച്ച ഷാര്‍ജ സഫാരി മാള്‍ വര്‍ണാഭ ചടങ്ങുകളോടെ അതിന്റെ നാലാം വാര്‍ഷികമാഘോഷിച്ചു. പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍മാരായ സൈനുല്‍ ആബിദീന്‍, ഷഹീന്‍ ബക്കര്‍, സഫാരി മാള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീം ബക്കര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വൈ.എ. റഹീം, സെക്രട്ടറി നസീര്‍ ടി., ചാക്കോ ഊളക്കാടന്‍, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് റീജണല്‍ ഡയറക്ടര്‍ പര്‍ച്ചേയ്‌സ് ബി.എം. കാസിം തുടങ്ങി മറ്റ് സഫാരി സ്റ്റാഫ് പ്രതിനിധകിള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
സഫാരിയുടെ വാര്‍ഷിക ദിനമായ സെപ്തംബര്‍ 4ന് ജന്‍മദിനം ആഘോഷിക്കുന്ന സഫാരി ക്ളബ് കാര്‍ഡ് അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് നാലാം വാര്‍ഷികാഘോഷം കൊണ്ടാടിയത്.
ഓരോ മണിക്കൂറിലും സൗജന്യ ട്രോളി, ഫോര്‍ ക്ളിക്ക്സ് & വിന്‍, സോഷ്യല്‍ മീഡിയ അടിസ്ഥാനപ്പെടുത്തിയുള്ള മത്സരങ്ങള്‍, സ്ത്രീകള്‍ക്ക് പാചക മത്സരം, കുട്ടികള്‍ക്ക് പെയിന്റിംഗ് & ഡ്രോയിംഗ് മത്സരങ്ങള്‍ തുടങ്ങി ഉപഭോക്താക്കള്‍ക്ക് പങ്കെടുത്ത് സമ്മാനങ്ങള്‍ നല്‍കുന്ന നിരവധി പ്രമോഷനുകളും മത്സരങ്ങളുമാണ് സഫാരി ഈ 4-ാം വാര്‍ഷികത്തില്‍ പ്രത്യേകമായി ഒരുക്കിയത്.
ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ജനപ്രീതി ഏറ്റവുമധികം നേടി സഫാരി മുന്‍പന്തിയില്‍ നിലകൊള്ളുന്നതിന്റെ രഹസ്യം സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച വിലയില്‍ ഗുണമേന്മയേറിയ ഉല്‍പന്നങ്ങള്‍, വിശാലമായ ഷോപ്പിംഗ് ഏരിയയില്‍, മറ്റെങ്ങുമില്ലാത്ത വമ്പന്‍ ഉല്‍പന്ന വൈവിധ്യത്തോടെ നിറവേറ്റിക്കൊടുക്കുന്നു എന്നതാണ്. ശ്രദ്ധേയമായ പ്രമോഷനുകള്‍, പര്‍ചേസ് ചെയ്യുമ്പോള്‍ റാഫിളിലൂടെ മറ്റൊരു സ്ഥാപനവും നല്‍കാത്തത്ര വിപുലവും വിസ്മയാവഹവുമായ സമ്മാനങ്ങള്‍ തുടങ്ങി അസംഖ്യം അനുഭവങ്ങള്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉപഭോക്താക്കളിലേക്ക് പകര്‍ന്നിരിക്കുന്നു സഫാരി.
വിശാലമായ പാര്‍ക്കിംഗ് ഏരിയ, ബജറ്റ് ഫ്രണ്ട്ലി ഷോപ്പിംഗ്, കുട്ടികള്‍ക്കായുള്ള കിഡ്സ് പ്ളേ ഏരിയ, ഫുഡ് കോര്‍ട്ട്, ബ്രാന്‍ഡഡ് ജ്വല്ലറി ഷോറൂമുകള്‍, സ്പോര്‍ട്സ്-മാര്‍ഷ്യല്‍ ആര്‍ട്സ് & ഹെല്‍ത്ത് ക്ളബ്, ഒപ്പം മനസ് കുളിര്‍പ്പിക്കുന്ന വിനോദ പരിപാടികള്‍ എന്നിവയൊക്കെ കൊണ്ട് തന്നെ എല്ലാവരുടെയും ഇഷ്ടപ്പെട്ട വീകെന്‍ഡ് ഡെസ്റ്റിനേഷനായി ചുരുങ്ങിയ കാലയളവില്‍ തന്നെ സഫാരി മാറിക്കഴിഞ്ഞു.
സഫാരി തുടക്കം കുറിച്ച ഒന്നാം ദിവസം മുതല്‍ തന്നെ ഇന്ന് വരെ മികച്ച ഓഫറുകള്‍ സഫാരിയിലുണ്ട്. നിത്യേനയുള്ള പ്രമോഷന് പുറമെ ഫെസ്റ്റിവല്‍ പ്രമോഷന്‍സ്, യുഎഇയില്‍ ആദ്യമായി ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തി 10, 20, 30 പ്രമോഷന്‍, ലഗേജ് പ്രമോഷന്‍, ബാക് റ്റു സ്‌കൂള്‍, ഹാഫ് വാല്യൂ ബാക്, 50% ഓഫ്, ഗോ ഗ്രീന്‍, ഫര്‍ണിച്ചര്‍ സ്പെഷ്യല്‍ പ്രമോഷന്‍സ് തുടങ്ങിയവയും നടപ്പാക്കുന്നു.
ഏത് സമയത്തും സഫാരിയില്‍ എത്തുന്ന ഉപഭോക്താവിന് ഏതെങ്കിലുമൊരു പ്രമോഷനെങ്കിലും ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. അത് സഫാരി എപ്പോഴും ഉറപ്പു നല്‍കുന്ന ഒന്നാണ്.
ചരിത്രമെഴുതിയ ഒട്ടേറെ നേട്ടങ്ങളുമായാണ് സഫാരി അതിന്റെ ശ്രദ്ധേയമായ ജൈത്രയാത്ര തുടരുന്നത്. യുഎഇയിലെയും മിഡില്‍ ഈസ്റ്റിലെയും ഏറ്റവും വിപുലവും മുന്‍നിരയിലുള്ളതുമായ മാളുകളിലൊന്നാണ് ഇന്ന് സഫാരി മാള്‍.