Uncategorized
ഓണത്തിന്റെ ഗൃഹാതുര സ്മൃതികളുണര്‍ത്തി സഫാരിഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ഓണച്ചന്തക്ക്’ തുടക്കമായി

ഷാര്‍ജ: പൂക്കളങ്ങളും, ഓണക്കളികളും, പുലിക്കളിയും, കുമ്മാട്ടിയും, സദ്യയുമെല്ലാമായി പൊന്‍ചിങ്ങത്തിലെ അത്തം മുതല്‍ പത്തു നാള്‍ നീളുന്ന കൂട്ടായ്മയുടെ ആഘോഷവും ഗതകാലസ്മരണയുടെ പൂക്കാലവുമാണ് മലയാളിക്ക് ഓണം. ആ ഓര്‍മകളെയെല്ലാം പ്രവാസികളായ മലയാളികളുടെ മനസ്സിലേക്ക് അതേപടി ഒരിക്കല്‍കൂടി കൊണ്ടു വരുകയാണ് യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ സഫാരി ‘ഓണച്ചന്ത’യിലൂടെ…

ഓണച്ചന്തയുടെ ഉദ്ഘാടനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, യു.എ.ഇ കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, ചാക്കോ ഊളക്കാടന്‍, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് റീജണല്‍ ഡയറക്ടര്‍ ബി.എം. കാസിം തുടങ്ങി മറ്റു സഫാരി സ്റ്റാഫ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരയി.
പഴയകാല ഓണച്ചന്തയെ ഓര്‍മിപ്പിക്കും വിധം ഓണത്തിനാവശ്യമായ എല്ലാ ആവശ്യസാധനങ്ങളും എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന വിധത്തിലാണ് ഓണച്ചന്ത സഫാരി ഇവിടെ ഒരുക്കിയിട്ടുള്ളതെന്നും, ഐശ്വര്യത്തിന്റെയും, സ്നേഹത്തിന്റെയും ദയയുടെയും പര്യായമായ ഓണാഘോഷത്തിന് ഇത്തരമൊരു സൗകര്യം ഉപഭോക്താക്കള്‍ക്കായി സഫാരി ഒരുക്കിയതില് ഏറെ ആഹ്ളാദമുണ്ടെന്നും ഓണച്ചന്തയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം നിസാര്‍ തളങ്കര പറഞ്ഞു.
യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ സഫാരിയില്‍ അഞ്ചാം തവണയാണ് ഓണച്ചന്ത നടത്തുന്നതെന്നും, ഓണത്തെ വരവേറ്റുകൊണ്ട് ഉപഭോക്താക്കള്‍ക്ക് വളരെ വിലക്കുറിവില്‍ മികച്ച ഉല്‍പ്പന്നങ്ങളാണ് സഫാരി ലഭ്യമാക്കിയിരിക്കുന്നതെന്നും സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു.
സഫാരിയെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ള യു.എ.യിലെ ജനങ്ങള്‍ക്ക് മലയാളിയുടെ ഓണത്തനിമ ഒട്ടും നിറമങ്ങാതെ ഓണത്തിനുവേണ്ട എല്ലാവിധ ഉത്പന്നങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഓണച്ചന്തയാണ് സഫാരി ഒരുക്കിയിട്ടുള്ളത് എന്ന് സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.
ഓണ സദ്യക്കാവശ്യമായ പച്ചക്കറികള്‍, ഓണക്കോടികള്‍, മണ്പാത്രങ്ങള്‍, വള-മാല-കമ്മലുകള്‍, പാദരക്ഷകള്‍ തുടങ്ങിയ എല്ലാം ഓണച്ചന്തയുടെ ഭാഗമായി സഫാരിയില്‍ നിന്ന് ലഭിക്കുന്നതാണ്. പൂക്കളം ഒരുക്കാന്‍ ആവശ്യമായ പൂക്കളും ഓണച്ചന്തയില്‍ നിന്ന് ലഭിക്കും. അതും
വമ്പിച്ചവിലക്കുറവില്‍.
ഓണസദ്യ
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ ഇഷ്ട സ്വാദായിമാറിയ സഫാരി ബേക്കറി & ഹോട്ഫുഡ് ഒരുക്കുന്ന സദ്യ ഇല്ലാതെ ഈ വര്‍ഷത്തെ ഓണം പൂര്‍ണമാവില്ല. 25 കൂട്ടം വിഭവങ്ങളടങ്ങിയ സമൃദ്ധമായ സദ്യയാണ് സഫാരി ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, 2 ഓണസദ്യകള്‍ക്ക് അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓണക്കോടിയായി ഒരു കസവുമുണ്ടും സൗജന്യമായും നല്‍കുന്നുണ്ട്.
സാരി, ചുരിദാര്‍ ഫെസ്റ്റിവല്‍
സഫാരി ഈ ഓണത്തിന് ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍ ഒരുക്കിയിരിക്കുന്നത് സാരി, ചുരിദാര്‍ ഫെസ്റ്റിവല്‍ ആണ്. 150 ദിര്‍ഹത്തിന് സാരി ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ് പര്‍ച്ചേയ്‌സ് ചെയ്യൂമ്പോള്‍ 75 ദിര്‍ഹത്തിന് ഒരു ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുന്നു. ഈ ഗിഫ്റ്റ് വൗച്ചര്‍ ഉപോയോഗിച്ച് ഗാര്‍മെന്റ്‌സ് & ഫുട്ട്‌വെയര്‍ വിഭാഗങ്ങളില്‍ നിന്ന് പര്‍ച്ചേയ്‌സ് ചെയ്യാവുന്നതാണ്.