Connect with us

Uncategorized

ആര്‍എസ്എസ്-എഡിജിപി ചര്‍ച്ചയുടെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് എ സിജി പി അജിത് കുമാറും പി. ശശിയും ചേര്‍ന്ന് പൂഴ്ത്തി

Published

on

മലപ്പുറം: എഡിജിപി എം.ആർ. അജിത് കുമാരിനെതിരേ കൂടുതൽ ആരോപണവുമായി പി.വി. അൻവർ എംഎൽഎ. ആര്‍എസ്എസ്-എഡിജിപി ചര്‍ച്ചയുടെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും ചേര്‍ന്ന് പൂഴ്ത്തി വെച്ചെന്നാണ് പി.വി. അന്‍വറിന്‍റെ ആരോപണം. മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അൻവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ആർഎസ്എസ്-എഡിജിപി ചർച്ചയുടെ ഇന്‍റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി കണുന്നതിന് മുൻപേ അജിത് കുമാറും പി.ശശിയും ചേര്‍ന്ന് റിപ്പോര്‍ട്ട് പൂഴ്ത്തുകയായിരുന്നു. വിശ്വസിക്കുന്നവർ ചതിച്ചാൽ ആർക്കും ഒന്നും ചെയ്യാനാവില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യം ബോധ്യം വരുന്നതോടെ അത് തിരുത്തുമെന്നും അൻവർ പറഞ്ഞു.

”സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസിൽ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. പൊലീസിലെ ആർഎസ്എസുകാർ സർക്കാരിനെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നുവെന്നത് സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസിൽ വ്യക്തമാണ്”- അൻവർ പറഞ്ഞു.

Continue Reading