Connect with us

Uncategorized

എം.ആർ.അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ടിനെ പരിഹസിച്ച് സി.പി.ഐ മുഖപത്രം ‘കലക്കാതെ കലങ്ങുന്ന നീർച്ചുഴി പോലയാണത്രെ പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം

Published

on

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ വിവാദത്തിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ടിനെ പരിഹസിച്ച് സി.പി.ഐ മുഖപത്രത്തിൽ ലേഖനം. ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോർട്ട്. കലക്കാതെ കലങ്ങുന്ന നീർച്ചുഴി പോലയാണത്രെ പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തമെന്നാണ് പരിഹാസം.

പരിചയക്കുറവുകൊണ്ട് കാര്യങ്ങൾ നിയന്ത്രിച്ച ജില്ലാ പൊലീസ് മേധാവിയുടെയും പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും തലയിൽ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോർട്ടാണ് സമർപ്പിച്ചത്. പൂരം അലങ്കോലപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി ഇറങ്ങിയ ഭക്തജനങ്ങളെ എ.ഡി.ജി.പി അഭിസംബോധന ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറത്തു വന്നിട്ടുള്ള ചിത്രത്തെയും ലേഖനം പരിഹസിക്കുന്നു. ‘ചാരനിറത്തിലുള്ള ഷർട്ടുധാരി. ഇരുകൈകളും ലോകരക്ഷകനായ കർത്താവിനെപ്പോലെ അന്തരീക്ഷത്തിലേക്കുയർത്തി അനുഗ്രഹിക്കുംവണ്ണമുള്ള ചിത്രം. പൂര പരിപാടികൾ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തിൽ വ്യക്തം’.എ.ഡി.ജി.പി രംഗത്തുള്ളപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത് വെറുമൊരു എസ്.പി ആകുന്നതെങ്ങനെ? പൂരം എങ്ങനെ ഭംഗിയാക്കാമെന്നതിനുപകരം എങ്ങനെ കുളമാക്കാം, പൂരം കലക്കി എങ്ങനെ സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയിലെ ഓരോ നീക്കവും അജിത് നടത്തുന്നത് ആ വീഡിയോയിൽ കാണാമെന്നും ലേഖനത്തിൽ പറയുന്നു.’എങ്ങനെയുണ്ട്എന്റെ റിപ്പോർട്ട്’
പൂരം കലക്കിയതിന് ചുക്കാൻ പിടിച്ച അജിത്കുമാർ തന്നെ കലക്കൽ അന്വേഷണം നടത്തിയാൽ താൻ കലക്കിയില്ല എന്ന റിപ്പോർട്ടല്ലാതെ നൽകാനാവുമോ. നാണംകെട്ട റിപ്പോർട്ട് തയ്യാറാക്കി സ്വയം കുറ്റവിമുക്തനാക്കിയിട്ട് അജിത്കുമാർ നെഞ്ചുവിരിച്ച് ചോദിക്കുന്നു, എങ്ങനെയുണ്ട് എന്റെ പൂരം കലക്കൽ റിപ്പോർട്ട്. ‘ഓടുന്ന കുതിരയ്ക്ക് ആടുന്ന.… ഭൂഷണം’ എന്നാണല്ലോ ചൊല്ല് എന്നും ലേഖനത്തിൽ  പരിഹസിക്കുന്നു.

Continue Reading